video
play-sharp-fill

പാർലമെന്റ് മണ്ഡലം കൺവൻഷനുകളുമായി യുഡിഎഫ് പ്രചാരണ രംഗത്ത് സജീവമാകുന്നു: കൺവൻഷനുകൾക്ക് 20 ന് തുടക്കം

പാർലമെന്റ് മണ്ഡലം കൺവൻഷനുകളുമായി യുഡിഎഫ് പ്രചാരണ രംഗത്ത് സജീവമാകുന്നു: കൺവൻഷനുകൾക്ക് 20 ന് തുടക്കം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ആദ്യ ഘട്ട പ്രചാരണം പൂർത്തിയാക്കിയ യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ പാർലമെന്റ് മണ്ഡലം കൺവൻഷനുകളിലേയ്ക്ക് കടക്കുന്നു. മാർച്ച് 20 ബുധനാഴ്ച വൈകിട്ട് മൂന്നു മണിയ്ക്കാണ് പാർലമെന്റ് മണ്ഡലം കൺവൻഷൻ നടക്കുന്നത്. കൺവൻഷനു മുന്നോടിയായി ഇന്നലെ (മാർച്ച് 17) യുഡിഎഫ് പാർലമെന്റ് മണ്ഡലം നേതൃയോഗങ്ങൾ നടന്നു. ഇന്ന് (മാർച്ച് 18) മണ്ഡലം യുഡിഎഫ് നേതൃയോഗങ്ങൾ നടക്കും. നാളെ (മാർച്ച് 19)യാണ് നിയോജക മണ്ഡലം തലത്തിൽ ജനപ്രതിനിധികളുടെയും, നേതാക്കളുടെയും യോഗം നടക്കുന്നത്. 
21 ന് വൈകിട്ട് മൂന്നിന് പിറവം മണ്ഡലം കൺവൻഷനും, വൈകിട്ട് നാലിന് വൈക്കം മണ്ഡലം കൺവൻഷനും നടക്കും. 22 ന് മൂന്നിന് കോട്ടയം മണ്ഡലം കൺവൻഷനും, അഞ്ചിന് ഏറ്റുമാനൂർ മണ്ഡലം കൺവൻഷനും നടക്കും. 23 ന് വൈകിട്ട് മൂന്നിന് പാലായിലും, നാലിന് കടുത്തുരുത്തിയിലും മണ്ഡലം കൺവൻഷനുകൾ നടക്കും. 24 ന് വൈകിട്ട് മൂന്നു മണിയ്ക്കാണ് പുതുപ്പള്ളി മണ്ഡലം കൺവൻഷൻ നടക്കുക. 
മാർച്ച് 22 മുതൽ 26 വരെ വിവിധ മണ്ഡലം കൺവൻഷനുകൾ വിവിധ മേഖലകളിൽ നടക്കും. ഇതിനു ശേഷം ഓരോ പ്രദേശത്തും ബൂത്ത് കൺവൻഷനുകൾ ആരംഭിക്കും. ബൂത്ത് തലം വരെയുള്ള കൺവൻഷനുകൾ 26 ന് മുൻപ് പൂർത്തിയാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. 
കൺവൻഷനുകൾക്കു ശേഷം മാർച്ച് 27 മുതൽ ഓരോ പ്രദേശത്തും സ്ഥാനാർത്ഥിയുടെ പര്യടനം ആരംഭിക്കും. മാർച്ച് 27 മുതൽ ഏപ്രിൽ പത്ത് വരെയാണ് സ്ഥാനാർത്ഥിയുടെ പര്യടനം നടക്കുക. മാർച്ച് 23 മുതൽ 25 വരെ പ്രവർത്തകരുടെ ആദ്യ ഘട്ട ഭവന സന്ദർശനം. ഓരോ മണ്ഡലത്തിലും എത്തുന്ന പ്രവർത്തകരാവും ആദ്യ ഘട്ടത്തിൽ വീടുകളിൽ എത്തുക. ഇത്തരത്തിൽ കൃത്യമായ ആസൂത്രണത്തോടെയുള്ള പരിപാടികളാണ് ആദ്യ ഘട്ടത്തിൽ ക്രമീകരിച്ചിരിക്കുന്നത്.