video
play-sharp-fill

കോൺഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തിന് വലുപ്പം കുറവ്: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ പരാതി നൽകി

കോൺഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തിന് വലുപ്പം കുറവ്: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ പരാതി നൽകി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് പരാതി നൽകി. നിയമസഭാ തെരഞ്ഞെടുപ്പ് കോട്ടയം നിയോജകമണ്ഡലത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തി ബാലറ്റ് പേപ്പറിൽ മറ്റു സ്ഥാനാർഥികളുടെ ചിഹ്നത്തേക്കാൾ ചെറുതായിട്ടാണ് അച്ചടിച്ചിരിക്കുന്നത്.

ഇത് സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയെ അദ്ദേഹം നേരിട്ട് ഫോണിൽ ബന്ധപ്പെട്ട് പരാതിയറിയിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം തിരുവഞ്ചൂർ പരാതി ഇ-മെയിൽ ചെയ്തു നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിഹ്നത്തിലെ വലുപ്പവ്യത്യാസം വോട്ടർമാരിൽ ആശയക്കുഴപ്പുമുണ്ടാക്കുമെന്നും ബാലറ്റ് പേപ്പറിൽ എല്ലാ സ്ഥാനാർഥികൾക്കും ചിഹ്നത്തിന് ഒരേ വലുപ്പം നൽകി വീണ്ടും അച്ചടിക്കാൻ കോട്ടയത്തെ റിട്ടേണിങ് ഓഫീസർക്ക് നിർദ്ദേശം നൽകണമെന്നും പരാതിയിൽ പറയുന്നു.