
ഹലോ, ഉസ്മാനേ; ഉസ്മാന്‍ ലൈനിലുണ്ടോ?; പണി വീണ്ടും പാളീ, ഞാന്‍ പ്രതിപക്ഷ നേതാവാകും; ചാണ്ടിച്ചന്‍ ജയിച്ചു, പക്ഷേ, ആ ചെറുക്കന്‍ നിര്‍ത്തിയങ്ങ് അപമാനിക്കുവാന്നേ..; ക്യാപ്റ്റന്റെ വരവില്‍ തകര്‍ന്നടിഞ്ഞ് ഉസ്മാനും സംഘവും
തേര്‍ഡ് ഐ ന്യൂസ്
കോട്ടയം: കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തില്‍ തകര്‍ന്നടിഞ്ഞത് നേതാക്കളല്ല, പ്രസ്ഥാനത്തെ നെഞ്ചേറ്റിയ അണികളാണ്. പരാജയത്തിന് പിന്നാലെ യുഡിഎഫ് നേതാക്കളെ ട്രോളി കൊല്ലുകയാണ് സോഷ്യല്‍ മീഡിയ. രാഹുല്‍ കടലില്‍ ചാടിയത് പ്രതീകാത്മകമായെന്നാണ് ജനസംസാരം.
കോണ്‍ഗ്രസ് ആചാര്യനായ ഉമ്മന്‍ചാണ്ടി ഭാഗ്യം കൊണ്ട് നേടിയ വിജയത്തിനേക്കാള്‍ പുതുപ്പള്ളി ആഘോഷിക്കുന്നത് പുതുയുഗപ്പിറവിക്ക് നിയോഗമായ ജെയ്ക് സി തോമസിന്റെ പരാജയമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അര ലക്ഷത്തിലധികം ലീഡ് പ്രതീക്ഷിച്ച ഉമ്മന്‍ചാണ്ടിക്ക് 7476 ലീഡ് മാത്രമാണ് നേടാനായത്. വി ടി ബല്‍റാം ഉള്‍പ്പെടെയുള്ള ഇളമുറക്കാരും അപ്രതീക്ഷിത തോല്‍വിയിലേക്ക് പോയത് കോണ്‍ഗ്രസിന് വലിയ ആഘാതമാണ് സമ്മാനിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം അവസാനിക്കാറാകുമ്‌ബോള്‍ 95 സീറ്റുമായി എല്‍ ഡി എഫ് തുടര്‍ഭരണം ഉറപ്പിച്ചു. 45 സീറ്റുകള്‍ മാത്രമാണ് യു ഡി എഫിന് നേടാനായത്. യു ഡി എഫിന്റെ ഗെയിം ചേഞ്ചര്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആണെന്ന് പരിഹസിച്ച് സംവിധായകന്‍ ഒമര്‍ ലുലു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പരിഹാസം.
അതേസമയം, സംസ്ഥാനത്ത് ഇടതുപക്ഷം മുന്നേറുന്നു. 95 സീറ്റുകളില്‍ ലീഡ് ഉറപ്പിച്ച് മുന്നേറുകയാണ് എല്‍ ഡി എഫ്. ശക്തമായ ആധിപത്യം തന്നെയാണ് തുടക്കം മുതല്‍ ഇടതുപക്ഷം കാഴ്ച വെയ്ക്കുന്നത്.
ഉച്ചയോടെ ജനവിധിയുടെ ഏകദേശ രൂപം ലഭിക്കും. അന്തിമഫലപ്രഖ്യാപനം വൈകുമെങ്കിലും വിജയി ഇടതുപക്ഷം തന്നെയാണെന്ന് അനൗദ്യോഗികമായി വ്യക്തമായി കഴിഞ്ഞു. വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ രണ്ടുപ്രാവശ്യം പരിശോധിച്ച ശേഷമായിരിക്കും തിരഞ്ഞെടുപ്പ് കമ്മിഷന്റെ എന്‍കോര്‍ സംവിധാനത്തില്‍ ചേര്‍ക്കുന്നത്.