ലോക്സഭ ഫലത്തിന് പിന്നാലെ കേരളം മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് ; 49 തദ്ദേശവാർഡുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് ; പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പൂവന്തുരുത്ത് ഇരുപതാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി മഞ്ജു രാജേഷ് നോമിനേഷൻ പത്രിക സമർപ്പിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പൂവന്തുരുത്ത് ഇരുപതാം വാർഡിൽ നടക്കുന്ന ഉപ തെരഞ്ഞെടുപ്പിലേക്ക് ഐക്യ ജനാധിപത്യമുന്നണിയുടെ (യുഡിഎഫ് ) സ്ഥാനാർത്ഥി മഞ്ജു രാജേഷ് നോമിനേഷൻ പത്രിക സമർപ്പിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മഞ്ജു രാജേഷ് പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുമ്പാകെയാണ് നോമിനേഷൻ പത്രിക സമർപ്പിച്ചത്.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട് സിബി ജോൺ ,ജില്ലാ പഞ്ചായത്തംഗം പി കെ വൈശാഖ് പനച്ചിക്കാട് ഗ്രാമപഞ്ചായത്തിന്റെ വൈസ് പ്രസിഡണ്ട് റോയ് മാത്യു, മുൻ ഗ്രാമപഞ്ചായത്ത് അംഗം ഉദയകുമാർ, മഹിളാ കോൺഗ്രസ് ജില്ലാ ജില്ലാ സെക്രട്ടറി വത്സല അപ്പുക്കുട്ടൻ, കൊല്ലാട് പനച്ചിക്കാട് പ്രദേശത്തെ കോൺഗ്രസിന്റെ സമുന്നതരായ പ്രവർത്തകർ എല്ലാവരും ചേർന്ന് സമർപ്പിക്കുകയുണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group