play-sharp-fill
ശബരിമല; യുഡിഎഫ് എംഎൽഎ മാരുടേയും എഎൻ രാധാകൃഷ്ണന്റേയും അനിശ്ചിതകാല സത്യാഗ്രഹം 2-ാം ദിവസത്തിലേക്ക്

ശബരിമല; യുഡിഎഫ് എംഎൽഎ മാരുടേയും എഎൻ രാധാകൃഷ്ണന്റേയും അനിശ്ചിതകാല സത്യാഗ്രഹം 2-ാം ദിവസത്തിലേക്ക്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശബരിമല പ്രശ്‌നത്തിൽ മൂന്ന് യുഡിഎഫ് എംഎൽഎമാരും ബിജെപി ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണനും നിയമസഭ കവാടത്തിൽ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. യുഡിഎഫ് എംഎൽഎമാരായ വി എസ് ശിവകുമാർ, പാറക്കൽ അബ്ദുള്ള, പ്രൊഫസർ എൻ ജയരാജ് എന്നിവരാണ് സമരം നടത്തുന്നത്. സത്യാഗ്രഹം ഇരിക്കുന്ന എംഎൽഎമാരെ ഇന്നലെ രാത്രി സ്പീക്കർ സന്ദർശിച്ചു. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. നിയമസഭയിൽ ഇന്നും യുഡിഎഫ് ശബരിമലപ്രശ്‌നം ഉന്നയിക്കാനാണ് സാധ്യത. അതേസമയം, 15 ദിവസത്തിനകം ഇവ അംഗീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.