
യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന് കൊച്ചിയില്‍; രമേശ് ചെന്നിത്തല പങ്കെടുക്കില്ല; പരിപാടിയിൽ കൂടിയാലോചന ഇല്ലെന്ന് ആക്ഷേപം;ഇ പി ജയരാജൻ വിഷയം ചർച്ച ചെയ്യും
യുഡിഎഫിന്റെ ഏകോപന സമിതി യോഗം ഇന്ന് കൊച്ചിയില്‍ ചേരും.രമേശ് ചെന്നിത്തല യോഗത്തിൽ പങ്കെടുക്കില്ല. പരിപാടിയിൽ കൂടിയാലോചന ഇല്ലെന്ന് ആക്ഷേപം ഉന്നയിച്ചു.
ഇ പി ജയരാജന്‍ വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ വിഷയം എങ്ങനെ കൈകാര്യം ചെയ്യണം എന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുധാകരന്റെ പരസ്യ നിലപാട് യോഗത്തില്‍ ലീഗ് ഉന്നയിച്ചേക്കും.എ കെ ആന്റണിയുടെ മൃദു ഹിന്ദുത്വ നിലപാടില്‍ നേതാക്കള്‍ വ്യത്യസ്ത അഭിപ്രായം പറഞ്ഞതും ഘടകകക്ഷികളില്‍ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഇക്കാര്യം ഘടക കക്ഷികളും യോഗത്തില്‍ ഉന്നയിക്കും.
Third Eye News Live
0
Tags :