video
play-sharp-fill

യു ഡി എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടനായി   നേതാക്കന്മാർ  പ്രചാരണത്തിന് എത്തുന്നു 

യു ഡി എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടനായി നേതാക്കന്മാർ  പ്രചാരണത്തിന് എത്തുന്നു 

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഏപ്രിൽ 15 തിങ്കളാഴ്ച മുൻ മുഖ്യമന്ത്രിയും എ.ഐ.സിസി വർക്കിംഗ് കമ്മിറ്റി അംഗവുമായ എ.കെ ആന്റണി ജില്ലയിൽ എത്തും. ഇന്ന് വൈകിട്ട് നാലിന് പാലാ കുരിശുപള്ളി കവലയിൽ ചേരുന്ന പൊതുസമ്മേളനത്തിൽ എ.കെ ആന്റണി പ്രസംഗിക്കും. തുടർന്ന് വൈകിട്ട് അഞ്ചിനു തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് ചേരുന്ന പൊതുസമ്മേളനത്തിലും എ.കെ ആന്റണി പ്രസംഗിക്കും. ഇന്ന് മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടി എംഎൽഎ വിവിധ കേന്ദ്രങ്ങളിൽ പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കും. കുടുംബ യോഗങ്ങളിലും വിവിധ ചെറു യോഗങ്ങളിലുമാണ് ഉമ്മൻചാണ്ടി എംഎൽഎ പങ്കെടുക്കുന്നത്. അതിരമ്പുഴ, കടുത്തുരുത്തി, പിറവം മണ്ഡലങ്ങളിലെ യോഗങ്ങളിലും, കുടുംബയോഗങ്ങളിലുമാണ് ഉമ്മൻചാണ്ടി പങ്കെടുക്കുന്നത്. ഇന്ന് കേരള കോൺഗ്രസ് എം വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കും. വൈകിട്ട് നാലിനു അതിരമ്പുഴ, അഞ്ചിനു കടുത്തുരുത്തി എന്നിവിടങ്ങളിലാണ് പി.ജെ ജോസഫ് പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നത്. ഇവിടങ്ങളിലെ യോഗങ്ങളിലും പി.ജെ ജോസഫ് പ്രസംഗിക്കും.  17 ന് ജില്ലയിൽ എത്തുന്ന മുൻ കെപിസിസി പ്രസിഡന്റ് വി.എം സുധീരന് നാലിടത്താണ് പ്രചാരണ പരിപാടികൾ. പ്രാവെട്ടം, ഇല്ലിക്കൽ, വെച്ചൂർ, ഇടയാഴം എന്നീ സ്ഥലങ്ങളിലാണ് വി.എം സുധീരൻ പ്രസംഗിക്കുന്നത്.