
സ്വന്തം ലേഖിക
ജയ്പുര്‍: ഉദയ്പൂരില്‍ തയ്യല്‍ക്കടക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍
കൊലപാതകികള്‍ സഞ്ചരിച്ച ബൈക്കിന്റെ പ്രത്യേകത വെളിപ്പെടുത്തി പൊലീസ്.
മുംബൈ ഭീകരാക്രമണത്തെ സൂചിപ്പിക്കുന്ന ’26/11’ന് തുല്യമായ നമ്പറാണ് ഇവരുടെ ബൈക്കിന്റേത്. അറസ്റ്റിലായ റിയാസ് അഖ്താരി തന്റെ ബൈക്കിനു ഈ നമ്പര്‍ മനഃപൂര്‍വം വാങ്ങിയതായാണ് പൊലീസിന്റെ കണ്ടെത്തല്‍. 2611 എന്ന നമ്പറിന് വേണ്ടി റിയാസ് വാശിപിടിച്ചെന്നും നമ്പര്‍ പ്ലേറ്റിനായി 5000 രൂപ അധികം മുടക്കിയെന്നും പൊലീസ് പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കനയ്യ ലാലിനെ കൊന്നശേഷം ഗൗസ് മുഹമ്മദും റിയാസ് അഖ്താരിയും ഈ ബൈക്കിലാണു രക്ഷപ്പെട്ടത്. RJ 27 AS 2611 എന്നാണ് ബൈക്കിന്റെ റജിസ്ട്രേഷന്‍ നമ്പര്‍. നിലവില്‍ ഉദയ്‌പുരിലെ ധന്‍മണ്ഡി സ്റ്റേഷനിലാണ് ബൈക്കുള്ളത്. ഈ നമ്പറിനായി റിയാസ് നിര്‍ബന്ധം പിടിച്ചെന്നും 5,000 രൂപ അധികമായി അടച്ചെന്നുമാണു പൊലീസ് പറയുന്നത്.
അക്രമണവുമായി ബന്ധപ്പെട്ട നിര്‍ണായക സൂചനകള്‍ ഈ നമ്പരുമായി ബന്ധപ്പെട്ടു ലഭിക്കുമെന്നാണു പൊലീസിന്റെ കണക്കുകൂട്ടലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 2014ല്‍ റിയാസ് നേപ്പാള്‍ സന്ദര്‍ശിച്ചതായി പൊലീസിനു വിവരം കിട്ടിയിട്ടുണ്ട്. പാക്കിസ്ഥാനിലേക്ക് ഇയാള്‍ ഫോണ്‍ വിളിച്ചതിന്റെ തെളിവുകളും ലഭ്യമായി. 2014ന് മുന്‍പും ശേഷവുമായി റിയാസിന്റെ ചിന്തകളില്‍ എന്തുമാറ്റമാണ് ഉണ്ടായതെന്നു മനസ്സിലാക്കാനുള്ള തുമ്പായി ബൈക്ക് നമ്പര്‍ മാറുമെന്നാണു അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
2013ല്‍ വായ്പയെടുത്താണ് ഇയാള്‍ ബൈക്ക് വാങ്ങിയത്. 2014 മാര്‍ച്ചില്‍ ബൈക്കിന്റെ ഇന്‍ഷുറന്‍സ് കാലാവധി അവസാനിച്ചിരുന്നു. അതേസമയം, അറസ്റ്റിലായവര്‍ക്കു ഭീകര സംഘടനകളുമായി നേരിട്ടു ബന്ധമുള്ളതായി ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ലെന്ന് എന്‍ഐഎ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഐഎസ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകളെ പിന്തുടര്‍ന്ന് ഭീകരപ്രവര്‍ത്തനത്തിനിറങ്ങിയ സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണു പ്രാഥമിക നിഗമനം. ഗൗസ് മുഹമ്മദ്, റിയാസ് അഖ്താരി എന്നിവരെ എന്‍ഐഎ ഐജിയുടെ നേതൃത്വത്തില്‍ പത്തംഗ സംഘമാണു ചോദ്യം ചെയ്യുന്നത്.
ഗോസിനെയും റിയാസിനെയും, ഉദയ്പൂരില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ രാജ്‌സ്മന്ദ് ജില്ലയിലെ പൊലീസ് ബാരിക്കേഡില്‍ വച്ചാണ് പിടികൂടിയത്. ആര്‍ടിഒ രേഖകള്‍ പ്രകാരം, റിയാസ് അഖ്താരി, 2013 ല്‍ എച്ഡിഎഫ്‌സി ബാങ്കില്‍ നിന്ന് വായ്പ എടുത്താണ് ബൈക്ക് വാങ്ങിയത്. 2014 മാര്‍ച്ചില്‍ ബൈക്കിന്റെ ഇന്‍ഷുറന്‍സ് കാലാവധി അവസാനിച്ചെങ്കിലും പുതുക്കിയിരുന്നില്ല.
കൊലപാതകത്തെ കുറിച്ച് പ്രത്യേക സംഘം നടത്തുന്ന അന്വേഷണത്തില്‍ പ്രതികള്‍ക്ക് പാക് തീവ്രവാദ സംഘടനയുമായി ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു. ഇതില്‍ കൂടുതല്‍ തെളിവ് കണ്ടെത്താനാണ് രാജസ്ഥാന്‍ പൊലീസും എന്‍ഐഎയും ശ്രമിക്കുന്നത്. അറസ്റ്റിലായ റിയാസിന് പാക് സംഘടനയുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. ഇയാളുടെ ഫോണില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
ഉദയ്പുരിലെ തിരക്കേറിയ മാര്‍ക്കറ്റിലുള്ള തന്റെ കടയില്‍ വെച്ച് ചൊവ്വാഴ്ച ഉച്ചയോടെയാണ് കനയ്യലാല്‍ കൊല്ലപ്പെട്ടത്. ചാനല്‍ ചര്‍ച്ചയില്‍ പ്രവാചകനിന്ദ നടത്തിയ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയെ അനുകൂലിച്ച് ഫെയ്സ്‌ബുക്ക് പോസ്റ്റ് ഇട്ടതിനാണ് കനയ്യലാലിനെ കഴുത്തറുത്തുകൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.