
വൈക്കം:. നിർദ്ദിഷ്ട തുറവൂർ – പമ്പ ഹൈവേയുടെ ഭാഗമായ ഉദയനാപുരം നേരേകടവ് ചിറപ്പുറത്തെ പാലത്തിൻ്റെ സമീപ റോഡിൽ വൻഅപകടത്തിനിടയാക്കുന്ന തരത്തിൽ മണ്ണ് വാർന്നുപോയി വലുതാകുന്ന
കുഴികൾ അടച്ച് ഗതാഗതം സുരക്ഷിതമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഉദനാപുരം 16, 17-ാംവാർഡു കമ്മറ്റികളുടെ നേതൃത്വത്തിൽ പ്രതിക്ഷേധ സമരം നടത്തി.
നേരേകടവിൽ നിന്നു പ്രകടനമായി എത്തിയ പ്രവർത്തകർ പാലത്തിൻ്റെ സമീപ റോഡിലെ കുഴികളിൽ വാഴയും അടക്കാമരതൈയും നട്ടു. അപകട മുന്നറിയിപ്പ് നൽകാനായി കുഴിക്ക് സമീപം പ്ലാസ്റ്റിക് ബോക്സും സ്ഥാപിച്ചു

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിഷേധ സമരം ഭാരതീയ ദലിത് കോൺഗ്രസ് വൈക്കം ബ്ലോക്ക് പ്രസിഡൻ് വി.എസ്.സന്തോഷ് ഉദ്ഘാടനം ചെയ്തു. 17-ാം വാർഡ് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് ആർ. ഭാസ്കരൻ അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് ഉദയനാപുരം മണ്ഡലം വൈസ് പ്രസിഡൻ്റ് സി.ഉത്തമൻ, വാർഡ് മെമ്പർ രാധാമണി, എം. അശോകൻ, ആർ. മോഹനൻ ചായപ്പള്ളി, സുദേവൻ, സുധൻ തുടങ്ങിയവർ പ്രസംഗിച്ചു.
.