
ഉദയനാപുരം: ഹരിത കർമ്മ സേന അംഗങ്ങൾക്ക് മഴക്കോട്ടുകൾ വിതരണം ചെയ്തു.
ഉദയനാപുരം പഞ്ചായത്തിലെ 34 ഹരിത കർമ്മ സേന അംഗങ്ങൾക്കാണ് മഴക്കാലത്ത് പ്ലാസ്റ്റിക് ശേഖരണത്തിനായി മഴക്കോട്ടുകൾ വിതരണം ചെയ്തത്.
പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.പി. അനൂപിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് പി.കെ.ആനന്ദവല്ലി മഴക്കോട്ടുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ശോഭിക,ദീപേഷ്, ശ്യാമള,പഞ്ചായത്ത് അംഗങ്ങളായ ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രസാദ്,ജിനുബാബു, ശരത്ത് ടി.പ്രകാശ്, പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി റംലബീവി,വിഇഒ പ്രവീൺകുമാർ,പ്രജിത, ബ്ലോക്ക് യൂത്ത് കോർഡിനേറ്റർ ബിനു ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.



