
ഉദയനാപുരത്ത് പഞ്ചായത്ത് മെമ്പര്‍മാരുടെ റാന്തലേന്തിയ വേറിട്ട സമരം; വഴി വിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തിയതില്‍ ക്രമക്കേട് ആരോപിച്ചായിരുന്നു സമരം
സ്വന്തം ലേഖകന്‍
ഉദയനാപുരം: ഉദയനാപുരം പഞ്ചായത്തില്‍ റാന്തല്‍ വിളക്കുമായി പഞ്ചായത്ത് മെമ്പര്‍മാരുടെ വേറിട്ട സമരം. വഴി വിളക്കുകള്‍ തെളിയാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ നേതൃത്വത്തിലായിരുന്നു റാന്തലേന്തിയ സമരം.
വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി നാലര ലക്ഷം രൂപ മുടക്കിയിട്ടും വിളക്കുകള്‍ അണഞ്ഞുതന്നെ. വര്‍ഷം നാലു തവണ അറ്റകുറ്റപ്പണികള്‍ നടത്താനായി കരാര്‍ നല്കിയെങ്കിലും രണ്ടു തവണ മാത്രം അറ്റകുറ്റപ്പണികള്‍ നടത്തി തുക മുഴുവന്‍ കൈപ്പറ്റിയെന്നാണ് ആരോപണം. ഈ ഇടപാടില്‍ ക്രമക്കേടുണ്ടെന്ന് കോണ്‍ഗ്രസ് പഞ്ചായത്ത് അംഗങ്ങള്‍ ആരോപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നടന്ന ധര്‍ണ ഉദയനാപുരം മണ്ഡലം പ്രസിഡന്റ് വി.ബിന്‍സ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് പി.ഡി.ജോര്‍ജ്, അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ.എസ്.സജീവ്, ടി.പി.രാജലക്ഷ്മി, മിനി തങ്കച്ചന്‍, രാധാമണി, സദാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.