2026 ൽ റീ റിലീസിനൊരുങ്ങി റോഷൻ ആൻഡ്രൂസ്- മോഹൻലാൽ- ശ്രീനിവാസൻ ചിത്രം ‘ഉദയനാണ് താരം’; ആരാധകർ ആവേശത്തിൽ

Spread the love

റോഷൻ ആൻഡ്രൂസ്- മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഉദയനാണ് താരം, 20 വർഷത്തിനുശേഷം 4K ദൃശ്യ മികവോടെ റീ റിലീസിന് ഒരുങ്ങുകയാണ്.

video
play-sharp-fill

മോഹൻലാലിനൊപ്പം ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളിലെത്തിയ ചിത്രം എക്കാലത്തെയും മികച്ച ചിത്രമാണ്. റിലീസ് വേളയിൽ ബോക്സ് ഓഫിസിൽ മികച്ച വിജയവും ഏറെ പ്രേക്ഷക പ്രശംസയും നേടിയ ചിത്രം വീണ്ടും റിലീസിന് എത്തുമ്പോൾ ആരാധകരും ആവേശത്തിലാണ്.

ജഗതി ശ്രീകുമാർ പച്ചാളം ഭാസിയായുള്ള തകർപ്പൻ പ്രകടനം കാഴ്ചവച്ച സിനിമയിൽ മുകേഷ്, സലിംകുമാർ, ഇന്ദ്രൻസ്, ഭാവന എന്നിവരും വേഷമിട്ടിട്ടുണ്ട്. സിനിമക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രം കാൾട്ടൺ ഫിലിംസിന്‍റെ ബാനറിൽ സി.കരുണാകരനാണ് നിർമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉദയഭാനുവായി മോഹൻലാലും സരോജ്‌കുമാർ എന്ന രാജപ്പനായി ശ്രീനിവാസനും തകർത്തഭിനയിച്ച ചിത്രത്തിൽ മീനയായിരുന്നു നായിക. 2026 ജനുവരി അവസാനത്തോടെ ചിത്രം തീയേറ്ററുകളിൽ എത്തുമെന്ന് നിർമ്മാതാവ് അറിയിച്ചു. ശ്രീനിവാസനാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയത്.

ഗാനരചന കൈതപ്രം നിർവഹിച്ചപ്പോൾ പശ്ചാത്തല സംഗീതം ഔസേപ്പച്ചനും നിർവഹിച്ചു. എ. കെ സുനിലിൻ്റെ നേതൃത്വത്തിലുള്ള ന്യൂ സൂര്യ ഫിലിംസ് ആണ് ചിത്രത്തിൻ്റെ ഡിസ്ത്രിബ്യൂഷൻ കൈകാര്യം ചെയ്യുന്നത്.