“ഉടൽ” ഉടൻ ഒടിടി റിലീസിലേക്ക്; ഇന്ദ്രൻസിന്റെ വ്യത്യസ്ത അവതരണത്തിലൂടെ ശ്രദ്ധേയമായ ചിത്രം ഒന്നര വർഷത്തിന് ശേഷമാണ് ഒടിടി റിലീസ്

Spread the love

 

ഇന്ദ്രന്‍സ്, ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രമാക്കി രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഉടല്‍.

video
play-sharp-fill

 

ഇന്ദ്രന്‍സിന്റെ വളരെ വ്യത്യസ്തമായ അവതരണം കൊണ്ടും മികച്ച പ്രകടനം കൊണ്ടും ശ്രദ്ധേയമായ ചിത്രം എന്ന് ഒടിടിയിലെത്തും എന്ന കാത്തിരിപ്പിലായിരുന്നു ആരാധകലോകം. മൗത്ത് പബ്ലിസിറ്റിയിലൂടെ ഹിറ്റായ ചിത്രം തീയേറ്ററിലിറങ്ങി ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ഒടിടിയില്‍ എത്തിയിരുന്നില്ല.

 

കാത്തിരിപ്പിനൊടുവില്‍ ചിത്രം ഇപ്പോള്‍ ഒടിടിയിലെത്തുകയാണ്. ജനുവരി അഞ്ച് മുതല്‍ ചിത്രം ഒടിടിയില്‍ സ്ട്രീം ചെയ്യും. സൈന പ്ലേയാണ് റെക്കോഡ് തുകയ്ക്ക് ചിത്രത്തിന്റെ പ്രദര്‍ശനാവകാശം സ്വന്തമാക്കിയത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഒടിടി അവകാശം സൈന പ്ലേ സ്വന്തമാക്കിയത്. അപ്പോഴും ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നില്ല. ഇപ്പോഴിതാ അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പുറത്ത് വിട്ടതോടെ ഏറെ സന്തോഷത്തിലാണ് ആരാധകലോകം. 2022 മെയ് 20 നായിരുന്നു ഉടല്‍ തീയേറ്ററില്‍ റിലീസ് ചെയ്തത്. വലിയ പ്രമോഷന്‍ പരിപാടികളൊന്നുമില്ലാതെ എത്തിയ ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ജനശ്രദ്ധ നേടിയത്.