video
play-sharp-fill

ജോലിക്ക് പോകാനെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ കോട്ടയം മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്കിനെ കാണാതായി; കാണാതായ വിവരമറിഞ്ഞത് ഭർത്താവ് കൂട്ടാൻ ഓഫീസിലെത്തിയപ്പോൾ; വീട്ടുകാരുടെ പരാതിയിൽ പള്ളിക്കത്തോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Spread the love

കോട്ടയം: മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്കിനെ കാണാതായി. കിഴവങ്കുളം സ്വദേശിനി ബിസ്മിയെ ആണ് കാണാതായത്.

രാവിലെ ജോലിക്ക് പോകാനാണെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ ബിസ്മി വ്യാഴാഴ്ച പഞ്ചായത്ത് ഓഫീസിൽ ജോലിക്ക് എത്തിയിരുന്നില്ല.

വൈകിട്ട് ഇവരെ കൂട്ടാൻ ഭർത്താവ് എത്തിയപ്പോഴാണ് ഓഫീസിലുള്ളവർ വിവരമറിഞ്ഞത്. പിന്നീട് പോലീസിൽ പരാതി നൽകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ പള്ളിക്കത്തോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.