
തിരുവനന്തപുരം: യൂക്കോ ബാങ്കില്‍ ഓഫീസര്‍ തസ്തികയിലേക്ക് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നു. 173 ഒഴിവുകളിലേക്കാണ് നിയമനങ്ങള്‍ വിളിച്ചിട്ടുള്ളത്.
താല്പര്യമുള്ളവര് ഓണ്‍ലൈനായി ഫെബ്രുവരി 02നകം അപേക്ഷ നല്‍കണം.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
യൂക്കോ ബാങ്ക്- ജനറലിസ്റ്റ് ആന്റ് സ്പെഷ്യലിസ്റ്റ് ഓഫീസേഴ്സ് റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള്‍ 173. ഇന്ത്യയൊട്ടാകെയുള്ള ബാങ്കിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിയമനം നടക്കും.
ട്രേഡ് ഫിനാന്‍സ് ഓഫീസര്‍ 30
ട്രഷറി ഓഫീസര്‍ 10
ചാര്‍ട്ടേഡ് അക്കൗണ്ടന്റ് 50
ചാര്‍ട്ടേഡ് അക്കൗണ്ടന്റ് 25
നെറ്റ് വര്‍ക്ക് അഡ്മിനിസ്ട്രേറ്റര്‍ 05
ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റര്‍ 03
സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ 03
സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ 15
മ്യൂറെക്സ് ഡെവലപ്പര്‍ 05
ഫിനാകിള്‍ ഡെവലപ്പര്‍ 05
ക്ലൗഡ് എഞ്ചിനീയര്‍ 03
ഡാറ്റ അനലിസ്റ്റ് 02
ഡാറ്റ സയന്റിസ്റ്റ് 02
സൈബര്‍ സെക്യൂരിറ്റി ഓഫീസര്‍ 02
ഡാറ്റ പ്രൈവസി കംപ്ലയന്‍സ് ഓഫീസര്‍ 03
ഡാറ്റ അനലിസ്റ്റ് 02
ഡാറ്റ സയന്റിസ്റ്റ് 03
ഡാറ്റ എഞ്ചിനീയര്‍ 03
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 48,480 രൂപമുതല്‍ 93,960 രൂപവരെയാണ് ശമ്പളം ലഭിക്കുക.
പ്രായപരിധി
JMGS തസ്തികയിലേക്ക് 20 വയസുവരെയാണ് പ്രായപരിധി. എംഎംജിഎസ് തസ്തികയിലേക്ക് 35 വയസും.
എസ്.സി, എസ്.ടി, ഒബിസി, ഭിന്നശേഷി തുടങ്ങി മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
ട്രേഡ് ഫിനാന്‍സ് ഓഫീസര്‍
ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി. 60 ശതമാനം മാര്‍ക്കോടെ എംബിഎ സ്പെഷ്യലൈസേഷന്. ഒരു വര്‍ഷത്തെ എക്സ്പീരിയന്‍സ്.
ട്രഷറി ഓഫീസര്‍
ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി. 60 ശതമാനം മാര്‍ക്കോടെ എംബിഎ സ്പെഷ്യലൈസേഷന്. 3 വര്‍ഷത്തെ എക്സ്പീരിയന്‍സ്.
ചാര്‍ട്ടേഡ് അക്കൗണ്ടന്റ്
ICAI നല്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസ് മേഖലയില്‍ ഒരു വര്‍ഷത്തെ എക്സ്പീരിയന്‍സ്.
നെറ്റ് വര്‍ക്ക് അഡ്മിനിസ്ട്രേറ്റര്‍
ബിഇ/ ബിടെക് (ഐടി/ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍സ്/ ഇലക്ട്രോണിക്സ് ആന്റ് ടെലി കമ്മ്യൂണിക്കേഷന്‍സ്/ ഇലക്ട്രോണിക്സ്/ എംസിഎ/ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്).
ഒരു വര്‍ഷത്തെ എക്സ്പീരിയന്‍സ്.
സൈബര്‍ സെക്യൂരിറ്റി ഓഫീസര്‍
ബിഇ/ ബിടെക് (ഐടി/ കമ്ബ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്സ് ആന്റ് ടെലി കമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്സ്/ എംസിഎ/ എംഎസ്.സി കമ്ബ്യൂട്ടര്‍ സയന്‍സ്).
ഒരു വര്‍ഷത്തെ എക്സ്പീരിയന്‍സ്.
അപേക്ഷ ഫീസ്
എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 175 രൂപയാണ് അപേക്ഷ ഫീസ്. മറ്റുള്ളവര്‍ 800 രൂപ അടച്ചാല്‍ മതി.
തിരഞ്ഞെടുപ്പ്
ഓണ്‍ലൈന്‍ എഴുത്ത് പരീക്ഷ, ഗ്രൂപ്പ് ഡിസ്കഷന്, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
അപേക്ഷിക്കേണ്ട വിധം
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് യൂക്കോ ബാങ്കിന്റെ ഒഫീഷ്യല്‍ വെബ്സൈറ്റ് സന്ദര്‍ശിക്കാം. ശേഷം കരിയര്‍ പേജില്‍ നിന്ന് സ്പെഷ്യലിസ്റ്റ് ഓഫീസര്‍ റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക. ചുവടെ നല്കിയ വിജ്ഞാപനം പൂര്‍ണമായും വായിച്ച് മനസിലാക്കിയതിന് ശേഷം തന്നിരിക്കുന്ന മാതൃകയില്‍ അപേക്ഷ പൂര്‍ത്തിയാക്കുക.
അപേക്ഷ: https://onlineappl.ucoonline.bank.in/SPE_RCER/



