video
play-sharp-fill

Friday, May 23, 2025
Homeflashപറക്കും ടാക്സി വികസിപ്പിക്കാൻ ഹ്യൂണ്ടായ്; എസ്-എ 1 കൺസെപ്റ്റ് കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ പ്രദർശിപ്പിച്ചു

പറക്കും ടാക്സി വികസിപ്പിക്കാൻ ഹ്യൂണ്ടായ്; എസ്-എ 1 കൺസെപ്റ്റ് കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ പ്രദർശിപ്പിച്ചു

Spread the love

 

സ്വന്തം ലേഖകൻ

മുംബൈ: ഊബറുമായി ചേർന്ന് പറക്കും ടാക്സി നിർമ്മിക്കാൻ ഹ്യൂണ്ടായ്. എസ്-എ 1 കൺസെപ്റ്റ് ഈ വർഷത്തെ കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ പ്രദർശിപ്പിച്ചു. ഇലക്ട്രിക് പറക്കും ടാക്സിയാണ് എസ്-എ 1 കൺസെപ്റ്റ്. പേഴ്സണൽ എയർ വെഹിക്കിൾ എന്ന വിശാലമായ പേരാണ് ഹ്യൂണ്ടായ് നൽകിയിരിക്കുന്നത്. ആശയത്തിൽ നിന്ന് യഥാർത്ഥ വാഹനം വികസിപ്പിക്കുന്നതും നിർമിക്കുന്നതും ഹ്യൂണ്ടായ് ആയിരിക്കും. ഊബറിന്റെ എയർടാക്സി വിഭാഗം ഇതിന് ആവശ്യമായ എയർ സ്പേസ് സപ്പോർട്ട് സർവീസും നിലത്തിറക്കിയ ശേഷമുള്ള ഗതാഗത ഓപ്ഷനുകളും നൽകും.

നാലുപേർക്ക് യാത്ര ചെയ്യാവുന്ന മണിക്കൂറിൽ 290 കി.മീ വേഗമുള്ള ടാക്സിയാണിത്. പരമാവധി രണ്ടായിരം അടി ഉയരത്തിലാണ് പറക്കുക. നൂറ് കി.മീ ദൂരം പറക്കാൻ ഇതിന് സാധിക്കും. നേരെ കുത്തനെ ഉയരാനും ഇറങ്ങാനും സാധിക്കുന്ന ടാക്സിയാണിത്. ആദ്യഘട്ടത്തിൽ പൈലറ്റ് ഉണ്ടാവുമെങ്കിലും പിന്നീട് തനിയെ പറക്കാവുന്ന ഫുള്ളി ഓട്ടോണമസ് പവറുള്ള ടാക്സിയായിരിക്കും ഇതെന്ന് ഹ്യൂണ്ടായ് അറിയിച്ചു. വരും വർഷങ്ങളിൽ നഗരങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഗതാഗത മാർഗങ്ങൾ എന്ന നിലയിലാണ് ഹ്യൂണ്ടായ് എസ്-എ വൺ കൺസെപ്റ്റ് കൊണ്ടുവരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments