ഇനി ഊബർ ഈറ്റ്‌സ് ഇല്ല ; ഊബറിനെ സ്വന്തമാക്കി സൊമാറ്റോ
സ്വന്തം ലേഖകൻ
കൊച്ചി : രാജ്യത്തെ ഓൺലൈൻ ഭക്ഷ്യ വിതരണ ശൃഖലയിലൊന്നായ ഊബർ ഈറ്റ്‌സിനെ മറ്റൊരു ഭക്ഷണ വിതരണ സ്റ്റാർട്ടപ്പായ സൊമാറ്റോ ഏറ്റെടുത്തു. ഏകദേശം 2492 കോടി രൂപയ്ക്കാണ് സൊമാറ്റോ ഊബറിനെ ഏറ്റെടുത്തത്.
2017ൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച ഊബർ ഈറ്റ്‌സ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. ഇതേത്തുടർന്ന് മാസങ്ങൾക്കു മുൻപ് തന്നെ സൊമാറ്റോ ഊബറിനെ ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സൊമാറ്റോ, സ്വിഗ്ഗി, ഊബർ ഈറ്റ്‌സ് എന്നീ മൂന്ന് ഭക്ഷണ വിതരണ ആപ്പുകൾ തമ്മിലുണ്ടായിരുന്ന ത്രികോണ മത്സരത്തിൽ ഊബർ ഈറ്റ്‌സിനു പിടിച്ചു നിൽക്കാൻ സാധിച്ചിരുന്നില്ല.
മാർക്കറ്റിൽ സ്വിഗ്ഗി തുടരുന്ന ആധിപത്യം മറികടക്കാൻ സൊമാറ്റോയ്ക്കും കഴിഞ്ഞിരുന്നില്ല. സ്വിഗ്ഗിയുടെ മാർക്കറ്റ് പിടിച്ചെടുക്കുക എന്ന ലക്ഷ്യം കൂടിയാണ് സൊമാറ്റോയുടെ ഈ നീക്കത്തിനു പിന്നിൽ.
ഇന്ത്യയിലെ ഊബർ ഈറ്റ്‌സിൻറെ എല്ലാ പ്രവർത്തനങ്ങളും ഇനി സൊമാറ്റോയുടെ പ്ലാറ്റ്‌ഫോം വഴിയായിരിക്കും. ഊബർ ഈറ്റ്‌സിൻറെ ആപ്പും ഇതിനോടകം സൊമാറ്റോയിലേക്ക് മാറിയിട്ടുണ്ട്.