ഊബര്‍ ടാക്‌സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി; യുവതിയടക്കം ആറ് പേര്‍ ചേര്‍ന്ന് മര്‍ദിച്ചെന്നും പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു

Spread the love

കൊച്ചി: ആലുവയില്‍ ഊബർ ടാക്സി ഡ്രൈവറെ ആറംഗ സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ചെന്ന പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

video
play-sharp-fill

കോഴിക്കോട് റൂറല്‍ പരിധിയിലെ കാക്കൂർ ഒല്ലോട്ടുകണ്ടിയില്‍ നൈജില്‍ സായിമിനെയാണ് (21) ആക്രമിച്ചതായി പരാതി. ആലുവ സ്വദേശികളായ മെഹനാസ്, മൊയ്നുദ്ദീൻ, ഫസ്മിന എന്നിവരെയും കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേരെയും പ്രതികളായി പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ ആലുവ പോലീസ് കേസെടുത്തു. കേസിലെ ഒന്നാം പ്രതിയായ മെഹനാസുമായി അകന്ന് എടയപ്പുറത്തെ ഫ്ലാറ്റില്‍ തനിച്ച്‌ താമസിക്കുന്ന യുവതിയുടെ ടാക്സിയാണ് നൈജില്‍ ഓടിക്കുന്നത്. കോട്ടപ്പുറത്തെ ഫ്ലാറ്റില്‍ സുഹൃത്ത് സെബിലിനൊപ്പമാണ് നൈജില്‍ താമസിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നൈജിലിനും കാർ ഉടമയായ യുവതിയുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണം ഭീഷണിപ്പെടുത്തി പറയിപ്പിച്ചതും പ്രതികള്‍ മൊബൈലില്‍ പകർത്തിയതായും പരാതിയില്‍ പറയുന്നു. കഴിഞ്ഞ ഒന്നിന് രാത്രി 8.30ഓടെ കാർ യുവതിക്ക് കൈമാറുന്നതിനായി നൈജില്‍ സെബിലിനൊപ്പം കാറുമായി എടയപ്പുറത്ത് എത്തിയപ്പോഴാണ് പ്രതികള്‍ ആക്രമിച്ച്‌ തട്ടിക്കൊണ്ടുപോയതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

അതേസമയം, പരാതിയില്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ചില സംശയങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. കാർ സ്വന്തമായി പണം ചെലവഴിച്ച്‌ വാങ്ങിയതാണെന്നും അത് ഭാര്യയുടെ പേരിലായതിനാല്‍ വിട്ടുകൊടുക്കില്ലെന്നും മെഹനാസ് വ്യക്തമാക്കിയതായി പോലീസ് പറഞ്ഞു.