
യുഎഇയിലെ തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും
സ്വന്തം ലേഖകൻ
തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ യുഎഇയിലേക്ക്. യുഎഇയിലെ തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും എത്തുന്നു . റോബോട്ടിക് ആനയായാണ് ആനപ്രേമികളുടെ പ്രിയ കൊമ്ബൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുക. ഇത്തവണ അഞ്ച് റോബോട്ടിക് ആനകളാണ് ഉള്ളത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, തിരുവമ്ബാടി ശിവസുന്ദരൻ എന്നീ റോബോട്ടിക് ആനകളുടെ മിനുക്ക് പണികള്‍ നടക്കുകയാണ്.
കേരളത്തിലെ ആനപ്രേമികളെ ആവേശത്തിലാഴ്‌ത്താൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനോളം മറ്റാരുമില്ല. റോബോട്ടിക് ആനയുടെ രൂപത്തിലേക്ക് മാറ്റുന്നത് ഇതാദ്യമായാണെന്ന് ശില്‍പി സൂരജ് പറയുന്നു. നാട്ടില്‍ നിന്നാണ് ഇതിന്റെ മാതൃക ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ടെയ്നറിലാണ് ഈ മാതൃക യുഎഇയിലെത്തിച്ചത്. നാട്ടിലെ തൃശൂർ പൂരം പോലെ തന്നെ തലയെടുപ്പോട് കൂടിയ നില്‍ക്കുന്ന ആനയാകും റോബോട്ടിത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെന്നും ശില്‍പികള്‍ പറയുന്നു. അഞ്ച് ലക്ഷത്തോളം രൂപ ചെലവിലാണ് റോബോട്ടിക് ആനയെ നിർമിച്ചെടുത്തത്.