യുഎഇ പ്രസിഡന്‍റ് അല്‍ നഹ്യാൻ ഇന്ന് ഇന്ത്യയില്‍; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച

Spread the love

ന്യൂഡൽഹി: യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആല്‍ നഹ്യാൻ ഇന്ന് ഇന്ത്യയിലെത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

video
play-sharp-fill

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം നടത്തുന്ന കൂടിക്കാഴ്ചയിൽ വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ പുതിയ കരാറുകൾ ഒപ്പിട്ടേക്കും.

പ്രസിഡന്‍റായതിനു ശേഷം ഇതു മൂന്നാം തവണയാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നത്. ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃദ് രാജ്യങ്ങളിലൊന്നായ യു.എ.ഇയിൽ ആണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ജോലി ചെയ്യുന്നത്. ഷെയ്ഖ് മുഹമ്മദിനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group