യുഎഇയില്‍ ജോലിക്കാരെ ആവശ്യമുണ്ട്; അതും കേരള സര്‍ക്കാര്‍ മുഖേന; 100 ഒഴിവുകള്‍; ശമ്പളത്തിന് പുറമെ മറ്റ് അലവന്‍സുകളും; ഉടൻ അപേക്ഷിക്കാം

Spread the love

തിരുവനന്തപുരം: കേരള സർക്കാർ ഒഡാപെകിൻ കീഴിൽ യുഎഇയിലേക്ക് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നു. പ്രമുഖ സ്ഥാപനങ്ങളിലേക്ക് സെക്യുരിറ്റി ഗാര്ഡുമാരെയാണ് നിയമിക്കുന്നത്.

നൂറോളം ഒഴിവുകളുണ്ട്. ആകര്ഷകമായ ശമ്ബളവും മറ്റ് ആനുകൂല്യങ്ങളും കമ്ബനി നല്കും. താല്പര്യമുള്ളവര് ഒഡാപെക് വെബ്സൈറ്റ് സന്ദര്ശിച്ച്‌ തന്നിരിക്കുന്ന മാതൃകയില് അപേക്ഷ നല്കണം.

അവസാന തീയതി: സെപ്റ്റംബര് 15

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തസ്തികയും ഒഴിവുകളും

യുഎഇയിലേക്ക് സെക്യൂരിറ്റി ഗാര്ഡ് റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള് 100.

യോഗ്യത

പുരുഷ ഉദ്യോഗാര്ഥികള്ക്കാണ് അവസരം.

പത്താം ക്ലാസോ, അതിന് മുകളിലോ വിദ്യാഭ്യാസ യോഗ്യത വേണം.

ആര്മി, പൊലിസ്, സെക്യൂരിറ്റി മേഖലകളില് ജോലി ചെയ്ത് രണ്ട് വര്ഷത്തെ പ്രവൃത്തി പരിചയം ഉള്ളവരായിരിക്കണം.

ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന് (സംസാരിക്കാനും, എഴുതാനും, വായിക്കാനും) അറിഞ്ഞിരിക്കണം.

മറ്റേതെങ്കിലും ഭാഷ അറിയുന്നത് നല്ലത്.

സെക്യൂരിറ്റി, പബ്ലിക് സേഫ്റ്റി, ലീഗല് ഗൈഡ് ലൈന്സിനെ കുറിച്ച്‌ ധാരണ ഉണ്ടായിരിക്കണം.

Knowledge of standard securtiy concepts, practices and procedures.

ഫിസിക്കല് ടെസ്റ്റ്

25നും 40നും ഇടയില് പ്രായമുള്ളവരായിരിക്കണം.

174 സെ.മീ ഉയരം വേണം. ആനുപാതികമായി തൂക്കവും ആവശ്യമാണ്.

കായികമായി ഫിറ്റായിരിക്കണം. മെഡിക്കലി ഫിറ്റായിരിക്കണം.

ശരീരത്തില് കാണാവുന്ന തരത്തില് ടാറ്റൂ ഉണ്ടായിരിക്കരുത്.

ശമ്ബളം

1200 യുഎഇ ദിര്ഹമാണ് അടിസ്ഥാന ശമ്ബളം. താമസം, ട്രാന്സ്പോര്ട്ടേഷന്, എന്നിവ കമ്ബനി നല്കും. പുറമെ അലവന്സായി 720 ദിര്ഹവും, ഓവര് ടൈമിന് 342 യുഎഇ ദിര്ഹവും ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

താല്പര്യമുള്ളവര് ഒഡാപെകിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിക്കുക. ശേഷം തന്നിരിക്കുന്ന മെയില് ഐഡിയിലേക്ക് പാസ്പോര്ട്ട്, സിവി, യോഗ്യത സർട്ടിഫിക്കറ്റുകൾ എന്നിവ അയച്ച്‌ നല്കണം. അപേക്ഷ നല്കേണ്ട അവസാന തീയതി സെപ്റ്റംബര് 15.

കൂടുതല് വിവരങ്ങള്ക്ക്
04712329440/41/42/45, 7736496574, 9778620460. ബന്ധപ്പെടുക.

Application Mail = [email protected]