യു.എ.ഇ കോണ്‍സലേറ്റ് അറ്റാഷെയുടെ ഗണ്‍മാനെ കാണാനില്ല: സ്വർണം പിടികൂടിയ ദിവസം സ്വപ്ന ​ഗൺമാനെ ഫോൺ വിളിച്ചിരുന്നതായി സ്ഥിരീകരണം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: യുഎഇ കോണ്‍സലേറ്റ് ഗണ്‍മാന്‍ ജയഘോഷിനെ കാണാനില്ലെന്ന് പരാതി. സ്വർണക്കടത്ത് കേസിലെ വിവാദങ്ങൾക്കിടെ യു.എ.ഇ കോൺസുലേറ്റ് അറ്റാഷെയുടെ ഗൺമാനെ കാണാനില്ലെന്നാണ് പരാതി. ജയ്ഘോഷിനെ വ്യാഴാഴ്ച മുതല്‍ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ തുമ്പ പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കി.

സ്വർണം പിടികൂടിയ ദിവസം ജയ്ഘോഷിനെ കേസിലെ പ്രതികളിലൊരാളായ സ്വപ്ന സുരേഷ് ഫോണിൽ വിളിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഘോഷിനെ കേന്ദ്ര അന്വേഷണ ഏജൻസികൾ കസ്റ്റഡിയെടുത്തിരിക്കാമെന്ന് ബന്ധുക്കൾ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വട്ടിയൂര്‍ക്കാവില്‍ താമസിക്കുന്ന ജയ്ഘോഷ് വ്യാഴാഴ്ച വൈകിട്ടോടെ ഭാര്യയെയും മക്കളെയും കരിമണലിലെ കുടുംബ വീട്ടിലാക്കിയിരുന്നു. കൈവശമുണ്ടായിരുന്ന പിസ്റ്റള്‍ വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനിൽ മടക്കി ഏൽപ്പിച്ചെന്നും സൂചനയുണ്ട്.

ബന്ധുക്കളുടെ പരാതിയില്‍ തുമ്പ പൊലീസ് കേസ് എടുത്തു. പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികളുമായി ആശയവിനിമയം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

നയതന്ത്ര പാഴ്സല്‍ വഴിയെത്തിയ സ്വര്‍ണം പിടിച്ച ദിവസമടക്കം പ്രതി സ്വപ്ന നിരവധി തവണ ജയഘോഷിനെ വിളിച്ചിരുന്നു. ജൂലൈ 3,4,5 തീയതികളിലാണ് ജയഘോഷിനെ സ്വപ്ന പലതവണ ഫോണിൽ ബന്ധപ്പെട്ടത്.