video
play-sharp-fill

യു എ ഇയിൽ വിമാന ടിക്കറ്റിന് ഇരട്ടി വർധന’;  ഇടപെടൽ ആവശ്യമെന്ന് പ്രവാസികൾ ക്രിസ്മസിനു നാട്ടിലേക്കു പ്രത്യേക നിരക്ക് പ്രഖ്യാപിച്ച  എയർ ഇന്ത്യയും  ഇരട്ടിയിലേറെ തുകയാണ് ഈടാക്കുന്നത്.

യു എ ഇയിൽ വിമാന ടിക്കറ്റിന് ഇരട്ടി വർധന’; ഇടപെടൽ ആവശ്യമെന്ന് പ്രവാസികൾ ക്രിസ്മസിനു നാട്ടിലേക്കു പ്രത്യേക നിരക്ക് പ്രഖ്യാപിച്ച എയർ ഇന്ത്യയും ഇരട്ടിയിലേറെ തുകയാണ് ഈടാക്കുന്നത്.

Spread the love

യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള നിരക്ക് ഇരട്ടിയായി വർധിപ്പിച്ച് വിമാനക്കമ്പനികൾ.അവധിക്കാലം ആരംഭിച്ചതിന് പിന്നാലെയാണ് യു എ ഇയിൽ നിന്നുള്ള വിമാന ടിക്കറ്റിനിൻറെ നിരക്ക് വർദ്ധിപ്പിച്ചത് .

ഇന്ത്യയിൽ നിന്നുള്ള മടക്കയാത്ര നിരക്കും വർധിപ്പിച്ചു. അടിയന്തര ഇടപെടൽ ആവശ്യമെന്ന് പ്രവാസി സമൂഹം യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ അഞ്ചിരട്ടിയിലേറെയാണ് വർധന.

ഒക്ടോബറിൽ 6000 രൂപയ്ക്കു ലഭിച്ചിരുന്ന വിമാന ടിക്കറ്റിന് ഇപ്പോൾ ശരാശരി 28,000 രൂപയിലേറെ നൽകണം. നിരക്കു വർധന എല്ലാ എയർലൈനുകളും നടപ്പാക്കി. ക്രിസ്മസിനു നാട്ടിലേക്കു പ്രത്യേക നിരക്ക് പ്രഖ്യാപിച്ച (വൺവേ 730 ദിർഹം മുതൽ) എയർ ഇന്ത്യയിലും അതിനെക്കാൾ ഇരട്ടിയിലേറെ തുകയാണ് ഈടാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group