കൃത്രിമം കാട്ടിയാൽ പിഴ; സ്വദേശിവത്കരണം ശക്തമാക്കി ഗൾഫ് രാജ്യം; പ്രവാസികൾക്ക് തിരിച്ചടിയായി പുതിയ നിയമങ്ങൾ

Spread the love

ദുബായ്: സ്വദേശിവത്കരണം കൂടുതൽ ഫലപ്രദമാക്കാൻ നിർണായക നീക്കങ്ങള്‍ നടത്തി യുഎഇ. സ്വദേശിവത്കരണം നടപ്പാക്കുന്നതില്‍ കൃത്രിമം ചെയ്യാൻ ആരെങ്കിലും മുതിർന്നാല്‍ അവരിൽ നിന്ന് പിഴ ഈടക്കും. അതായത് ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം ദിർഹം വരെ പിഴ ചുമത്താനുള്ള നിയമം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് യുഎഇ.

കൂടാതെ കമ്പനികൾ നിയമം ലംഘിച്ചാൽ നാഫിസ് സഹായം ഉള്‍പ്പടെ റദ്ദാക്കാനുള്ള നടപടിയും ഉണ്ടായേക്കും. യുഎഇ മുന്നോട്ടുവയ്ക്കുന്ന സ്വദേശിവത്കരണ നിയമം ലംഘിക്കുന്നത് വീണ്ടും ആവർത്തിച്ചാല്‍ മൂന്ന് ലക്ഷവും മൂന്നാമതും ലംഘിച്ചാല്‍ അഞ്ച് ലക്ഷം ദിർഹവുമായിരിക്കും പിഴ. സ്വദേശിവത്കരണ നിയമം ഒഴിവാക്കാൻ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്ന കമ്പനികളും ഉണ്ട്. എന്നാൽ ഇത്തരം നടപടികൾക്കും സമാനമായ ശിക്ഷകൾ ബാധകമായിരിക്കും.

തെറ്റായ വിവരങ്ങളുള്ള രേഖകള്‍ സമര്‍പ്പിക്കുക, നാഫിസ് ആനുകൂല്യങ്ങള്‍ അര്‍ഹതയില്ലാതെ സ്വന്തമാക്കുക, സ്വദേശിവത്കരണം ഒഴിവാക്കാന്‍ ശ്രമിക്കുക, എന്നിവ പോലുള്ള നിയമലംഘനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികളാണ് യുഎഇ സ്വീകരിക്കുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നൽകുന്നതടക്കം നിർ ത്തിവയ്ക്കും.
അനർഹമായി നാഫിസില്‍ നിന്ന് ലഭിച്ച തുക തിരിച്ചുപിടിക്കും. കൂടാതെ, തൊഴിൽ നിയമത്തിൽ ഉൾപ്പെട്ട പരിശീലന പരിപാടികളിൽ തുടർച്ചയായി 10 ദിവസമോ, ഇടവേളകളിൽ ചേർന്നുള്ള 20 ദിവസമോ പങ്കെടുക്കാതെ വിട്ടുനിൽക്കുന്നവർക്കുള്ള ആനുകൂല്യങ്ങളും നിർത്തിവയ്ക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2022-ലാണ് യുഎഇ നാഫിസ് പദ്ധതി ആരംഭിച്ചത്. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശം.

ഈ പദ്ധതി പ്രകാരം, ജീവനക്കാരുടെ എണ്ണം 50 അല്ലെങ്കിൽ അതിലധികം ആയിരിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾ ഓരോ വർഷവും രണ്ട് ശതമാനം സ്വദേശിവത്കരണം ഉറപ്പാക്കണം. 2026 ആകുമ്പോഴേക്കും സ്വകാര്യ മേഖലയില്‍ പത്ത് ശതമാനം സ്വദേശികളെയെങ്കിലും നിയമിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.