ദുബായ്: യു എ ഇയിലെ ഒട്ടുമിക്ക ബാങ്കുകളെല്ലാം തന്നെ മിനിമം ബാലൻസ് ആവശ്യം 5,000 ദിർഹമായി ഉയർത്താൻ ഒരുങ്ങുകയാണ്. യു എ ഇ സെൻട്രല്‍ ബാങ്ക് പുറത്തിറക്കിയ പുതിയ വ്യക്തിഗത വായ്പാ മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ മാറ്റം.
നിലവില്‍ മിനിമം ബാലൻസ് 3,000 ദിർഹമാണ്. 2025 ജൂണ്‍ 1 മുതൽ പുതിയ മാനദണ്ഡങ്ങൾ പ്രാബല്യത്തില്‍ വരും. ഒരു പ്രമുഖ ബാങ്ക് ഇതിനോടകം തന്നെ ഈ മാറ്റം നടപ്പിലാക്കിയിട്ടുണ്ട്.
പുതിയ വ്യവസ്ഥ പ്രകാരം, മിനിമം ബാലൻസ് നിലനിർത്താൻ കഴിയാത്ത ഇടപാടുകാർക്ക് 25 ദിർഹം ഫീസ് ഉണ്ടാകും. എന്നാൽ 25 ദിർഹത്തിന്റെ മിനിമം ബാലൻസ് ഫീസില്‍ നിന്ന് ഒഴിവാക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് കാർഡോ വ്യക്തിഗത ധനസഹായമോ ഉണ്ടായിരിക്കണം.
20,000 ദിർഹമോ അതിലധികമോ മൊത്തം ബാലൻസ് നിലനിർത്തുന്ന ഉപഭോക്താക്കളും, പ്രതിമാസം 15,000 ദിർഹം അല്ലെങ്കിൽ അതിലധികം ശമ്പളം ട്രാൻസ്ഫർ ചെയ്യുന്നവരും, 5,000 ദിർഹത്തിനും 14,999 ദിർഹത്തിനും ഇടയിലുള്ള ശമ്പള കൈമാറ്റം ചെയ്യുന്നവർ, ക്രെഡിറ്റ് കാർഡ്, ഓവർഡ്രാഫ്റ്റ് സൗകര്യം അല്ലെങ്കിൽ വ്യക്തിഗത വായ്പ എന്നിവയുള്ള ഉപഭോക്താക്കൾ, എന്നിവർക്ക് വീട്ടിൽ നിന്നും ഒഴിവ് ലഭിക്കും. മുകളിൽ പറഞ്ഞ വിഭാഗത്തിൽ പെടാത്ത ഉപഭോക്താക്കളിൽ നിന്ന് അക്കൗണ്ടിന്റെ തരം അനുസരിച്ച് 100 ദിർഹം അല്ലെങ്കിൽ 105 ദിർഹമോ ഫീസ് ഈടാക്കപ്പെടും.

Whatsapp Group 1 | Whatsapp Group 2 |Telegram Group