
യുഎഇയിൽ കനത്ത മഴ: രണ്ട് അപകടങ്ങളിൽ മൂന്നു പേർ മരിച്ചു; ഒരാളെ കണാതായി
സ്വന്തം ലേഖകൻ
ദുബായ്: യുഎഇയിൽ കനത്തമഴ തുടരുന്നു. മഴയെ തുടർന്ന് ഉണ്ടായ അപകടങ്ങളിൽ മൂന്ന് പേർ മരിച്ചു. രണ്ട് വ്യത്യസ്ത അപകടങ്ങളിലാണ് രണ്ടു പേർ മരിച്ചത്. അതിന് പുറമെ റാസൽഖൈമയിൽ മതിലിടിഞ്ഞ് വീണ് മറ്റൊരാൾ മരിച്ചത്. മരിച്ചത് ആഫ്രിക്കൻ വനിതയെന്ന് തിരിച്ചറിഞ്ഞു.
ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും വീണ്ടും മഴ ശക്തമായതോടെ രാവിലെയും വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതായി അധികൃതർ അറിയിച്ചു. റാസൽഖൈമയിൽ ഒരു പ്രാവാസി തൊഴിലാളിയെ കാണാതായിട്ടുണ്ട്. ഇയാൾക്കായി തെരച്ചിൽ നടക്കുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളത്തിൽ മുങ്ങിയ വാഹനങ്ങളിൽ നിന്ന് ഒരു ഏഷ്യക്കാരനെയും മറ്റൊരു സ്വദേശി വനിതയെയും പൊലീസ് രക്ഷിച്ചിരുന്നു. നിരവധി റോഡുകളിൽ ഇപ്പോഴും ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്.
Third Eye News Live
0