‘ഇർഷാദ് ചക്കാലശ്ശേരിയെ പ്രചാരണത്തില്‍ നിന്ന് വിലക്കണം, കേസെടുക്കാൻ നിര്‍ദ്ദേശം നല്‍കണം’; യു പ്രതിഭക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി പി കെ ശ്രീമതി

Spread the love

ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാർത്ഥി യു പ്രതിഭ എം എല്‍ എക്കെതിരെ സ്ത്രീവിരുദ്ധ അധിക്ഷേപ പ്രസ്താവന നടത്തിയ ഇർഷാദ് ചക്കാലശ്ശേരിക്കെതിരെ നടപടി ആവശ്യപ്പെട്ട് സി പി എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

video
play-sharp-fill

പ്രതിഭയ്‌ക്കെതിരായ പരാമർശം പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമെന്നും കുറ്റകരമാണെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. ഇർഷാദിന്‍റെ പ്രസംഗത്തിന്‍റെ ദൃശ്യങ്ങളും പി കെ ശ്രീമതി തെളിവായി കമ്മീഷന് നല്‍കി.

ഇയാളെ പ്രചാരണത്തില്‍ നിന്നും വിലക്കണമെന്നാണ് ആവശ്യം. എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ നിർദ്ദേശം നല്‍കണമെന്നും ശ്രീമതി ആവശ്യപ്പെട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം പ്രതിഭ ക്കെതിരായ അധിക്ഷേപ പ്രസ്താവനയില്‍ ഇർഷാദിനെതിരെ യു ഡി എഫും മുസ്ലിം ലീഗും സംഘടനാ നടപടി കൈക്കൊണ്ടിട്ടുണ്ട്. ഇർഷാദിനെ കായംകുളം നിയോജക മണ്ഡലം ചെയർമാൻ സ്ഥാനത്തുനിന്ന് യു ഡി എഫ് നീക്കിയപ്പോള്‍ അന്വേഷണ വിധേയമായി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് മുസ്ലിം ലീഗ് സസ്പെൻഡ‍് ചെയ്തു.