പൊൻകുന്നത്ത് ടയർ മോഷണം; ചിറക്കടവ് സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

പാല: പൊൻകുന്നത്ത് ടയറുകൾ മോഷ്ടിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ചിറക്കടവ് കോയിപ്പള്ളി കോളനി ഭാഗത്ത് പള്ളിവേലിൽ വീട്ടിൽ സുരേഷ് മകൻ ആകാശ് (23), പൊൻകുന്നം ചിറക്കടവ് പുതുപ്പറമ്പിൽ വീട്ടിൽ അപ്പു മകൻ അനസ് (ഹാരിസ് ഹസീന 28) എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം രാത്രി ചേപ്പുംപാറ ഭാഗത്തുള്ള ഗീത ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണിന് സമീപം സൂക്ഷിച്ചിരുന്ന ടയറുകൾ മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു.

പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ ഇവരാണ് മോഷ്ടാക്കളെന്ന് കണ്ടെത്തുകയും പിടികൂടുകയുമായിരുന്നു. മോഷ്ടാക്കളില്‍ ഒരാളായ അനസിന് പൊൻകുന്നം സ്റ്റേഷനിൽ അടിപിടി കേസ് നിലവിലുണ്ട്.

പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ രാജേഷ് എൻ, എസ്.ഐ റെജിലാൽ കെ.ആർ,അജി പി.ഏലിയാസ്, സി.പി.ഓ മാരായ ജയകുമാർ കെ. ആർ, വിനീത് ആർ. നായർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.