
സ്വന്തം ലേഖകൻ
അങ്കമാലി: ആത്മഹത്യാ ഭീഷണി മുഴക്കി യുവ വ്യവസായി. അങ്കമാലിയിലെ ന്യൂ ഇയർ ചിട്ടി കമ്പനി ഉടമ എം.എം പ്രസാദ് ആണ് ആത്മഹത്യാ ഭീഷണി മുഴക്കി മരത്തിനു മുകളിൽ കയറിയിരിക്കുന്നത്. അപേക്ഷ നൽകിയിട്ടും രണ്ടു വർഷമായി കെഎസ്ഇബി വൈദ്യുത കണക്ഷൻ നലാകാത്തതിനെ തുടർന്നാണ് പ്രസാദ് ആത്മഹത്യാ ഭീഷണി മുഴക്കിയിരിക്കുന്നത്. എക്സ്പോർട്ടിംഗ് സ്ഥാപനത്തിന് കെഎസ്ഇബി കണക്ഷൻ നൽകിയില്ലെന്നാണ് ആരോപണം. ജില്ലാ കളക്ടർ വന്നാൽ മാത്രമേ താഴെ ഇറങ്ങൂ എന്നാണ് പ്രസാദ് പറയുന്നത്. എന്നാൽ അതിനു മുമ്പു തന്നെ അദ്ദേഹത്തെ താഴെ ഇറക്കാനുള്ള ശ്രമത്തിലാണ് അഗ്‌നിശമന സേന.