
കൊച്ചി: കളമശേരി ആറാട്ടുകടവില്‍ പുഴയില്‍ രണ്ടു യുവാക്കള്‍ മുങ്ങിമരിച്ചു. ഇടുക്കി നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശികളായ നിന്നെത്തിയ ബിപിന്‍ (24), അഭിജിത് (26) എന്നിവരാണ് മരിച്ചത്. ഇരുവരും റോളര്‍ സ്‌കേറ്റിങ് ട്യൂട്ടര്‍മാരാണ്.
വൈകീട്ട് 4.30-ഓടെയാണ് അപകടം സംഭവിച്ചത്. ആറംഗസംഘമാണ് പുഴയില്‍ കുളിക്കാനിറങ്ങിയത്. അഭിജിത് പുഴയില്‍ മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കവെയാണ് ബിപിനും അപകടത്തില്‍ പെട്ടത് എന്നാണ് പ്രാഥമിക വിവരം. സംഭവം കണ്ടുനിന്ന ബാക്കി സുഹൃത്തുക്കള്‍ ബഹളം വെച്ചതോടെയാണ് നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.
എന്നാല്‍ ഇരുവരെയും കണ്ടെത്താനായില്ല. പിന്നാലെ ഏലൂരില്‍ നിന്ന് അഗ്‌നിരക്ഷാ സേന എത്തി തിരച്ചില്‍ ആരംഭിച്ചു. അരമണിക്കൂറിനുശേഷം അഭിജിത്തനെയാണ് ആദ്യം കണ്ടെത്തിയത്. 10 മിനിറ്റിനുശേഷം ബിപിനെയും കണ്ടെത്തി. കടവില്‍നിന്ന് അധികം അകലെയല്ലാതെയാണ് ഇരുവരെയും കണ്ടെത്തിയത്. ഉടന്‍തന്നെ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group