
വയനാട്ടില്‍ വൻ മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍;കൽപ്പറ്റ സ്വദേശി ബിൻഷാദ്, ചൂരൽമല സ്വദേശി മുഹമ്മദ് ഫായിസ് എന്നിവരാണ് പിടിയിലായത്;ഇരുവരെയും റിമാന്‍ഡ് ചെയ്തു.
സ്വന്തം ലേഖകൻ
കല്‍പ്പറ്റ: വയനാട്ടില്‍ രണ്ടു കേസുകളിലായി മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. വയനാട് സുൽത്താൻ ബത്തേരിയിൽ എംഡിഎംഎയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കൽപ്പറ്റ സ്വദേശി ബിൻഷാദാണ് അറസ്റ്റിലായത്.. ആർടിഒ ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് ബിൻഷാദ് പിടിയിലായത്. ഇയാളില്‍ നിന്നും. 3.30 ഗ്രാം എംഡിഎംഎ സുൽത്താൻ ബത്തേരി പൊലീസ് പിടിച്ചെടുത്തു.
കേരള തമിഴ്നാട് അതിർത്തിയായ വയനാട് നൂൽപ്പുഴ മൂക്കുത്തിക്കുന്നിൽ വെച്ചാണ് കഞ്ചാവുമായി യുവാവ് പിടിയിലാകുന്നത്. മേപ്പാടി ചൂരൽമല സ്വദേശി മുഹമ്മദ് ഫായിസാണ് കഞ്ചാവുമായി അറസ്റ്റിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നൂൽപ്പുഴ പൊലീസ് നടത്തിയ വാഹന പരിശോധനയിൽ ആണ് ഇയാള്‍ പിടിയിലാവുന്നത്. മുഹമ്മദ് ഫായിസില്‍ നിന്നും കെഎസ്ആര്‍ടിസി ബസിൽ കടത്താൻ ശ്രമിച്ച ഒരു കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ചില്ലറ വില്‍പ്പനയ്ക്കായി എത്തിച്ചവയാണ് മയക്കുമരുന്നുകളെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും മയക്കുമരുന്നിന്‍റെ ഉത്ഭവം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പൊലീസ് അറിയിച്ചു.