
തിരുവനന്തപുരം : ഡ്യൂക്ക് ബൈക്കിൽ കടത്തിക്കൊണ്ടുവന്ന 21 ഗ്രാം എംഡി എംഎ പിടികൂടി. വള്ളക്കടവ് സ്വദേശിയായ സിദ്ധിക്ക്, പാറശാല കോഴിവിള സ്വദേശിയായ സൽമാൻ എന്നിവരെ അറസ്റ്റ് ചെയ്തു.
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ ചുമതലയുള്ള എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്കോഡിലെ ഉദ്യോഗസ്ഥരും തിരുവനന്തപുരം എക്സൈസ് ഐബി യൂണിറ്റിലെ ഉദ്യോഗസ്ഥരും, തിരുപുറം റെയിഞ്ച് പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
കേസ് കണ്ടെടുത്ത പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ കെ.വി.വിനോദ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ബിജുരാജ്, പ്രിവന്റീവ് ഓഫീസർമാരായ പ്രകാശ്,ഷാജു പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) എം.വിശാഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ രജിത്ത്, ശരത്ത്, ദീപു, അഭിജിത്ത് സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിനോജ് ഖാൻ സേട്ട്, അരുൺ എന്നിവരും തിരുപുറം റേഞ്ച് ഇൻസ്പെക്ടർ രതീഷും സംഘത്തിലുണ്ടായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group