തീവണ്ടിയുടെ വാതില്‍പ്പടിയില്‍ ഇരുന്ന് യാത്ര ചെയ്തു ; കാലുകൾ പ്ലാറ്റ്‌ഫോമില്‍ ഉരഞ്ഞ് രണ്ട് യുവതികൾക്ക് ഗുരുതര പരിക്ക്

Spread the love

കണ്ണൂര്‍: തീവണ്ടിയുടെ വാതില്‍പ്പടിയില്‍ ഇരുന്ന് യാത്രചെയ്ത രണ്ട് യുവതികളുടെ കാലുകള്‍ പ്ലാറ്റ്‌ഫോമില്‍ ഉരഞ്ഞ് സാരമായി പരിക്കേറ്റു.

മാട്ടൂല്‍ നോര്‍ത്ത്, വെങ്ങര സ്വദേശികള്‍ക്കാണ് പരിക്കേറ്റത്. ഇരുവരും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരാണ്. വ്യാഴാഴ്ച വൈകീട്ട് നാലിന് മംഗളൂരു-ചെന്നൈ മെയിലിലായിരുന്നു സംഭവം.

പഴയങ്ങാടിയില്‍നിന്ന് കയറിയ യുവതികള്‍ വണ്ടിയുടെ വാതില്‍പ്പടിയില്‍ ഇരുന്ന് യാത്രചെയ്യുകയായിരുന്നുവെന്ന് ആര്‍.പി.എഫ്. പറഞ്ഞു. വണ്ടി കണ്ണപുരം സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ ഉരഞ്ഞാണ് മുറിവേറ്റത്. ഉടന്‍ കോച്ചിലുണ്ടായിരുന്ന യാത്രക്കാര്‍ അപായച്ചങ്ങല വലിച്ച്‌ വണ്ടി നിര്‍ത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രഥമശുശ്രൂഷ നല്‍കിയശേഷം പുറപ്പെട്ട വണ്ടി കണ്ണൂരിലെത്തിയ ഉടന്‍ ആര്‍.പി.എഫും പോലീസും ചേര്‍ന്ന് പരിക്കേറ്റവരെ ആംബുലന്‍സില്‍ സ്വകാര്യ ആസ്പത്രിയിലെത്തിച്ചു. പരിക്കേറ്റ ഒരാളുടെ ഇരു കാലുകള്‍ക്കും ശസ്ത്രക്രിയ വേണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.