
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ജീവനെടുത്ത് രണ്ട് വാഹനാപകടങ്ങള്‍. രണ്ടിടത്തായി നടന്ന അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം.
എറണാകുളം ജില്ലയില്‍ പള്ളിക്കരയിലും മലപ്പുറത്ത് എടപ്പാളിലുമാണ് അപകടം സംഭവിച്ചത്. എറണാകുളം തിരുവാണിയൂർ സ്വദേശി റോജർ പോള്‍, മലപ്പുറം ആലൂർ സ്വദേശി ഷിനു എന്നിവരാണ് മരണത്തിന് കീഴടങ്ങിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എറണാകുളത്ത് ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അപകടത്തില്‍ മരിച്ച തിരുവാണിയൂർ സ്വദേശി കിളിത്താറ്റില്‍ റോജർ പോള്‍ ബൈക്കിലായിരുന്നു യാത്ര ചെയ്തത്. അപകടത്തില്‍ കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡൻ്റിനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
മലപ്പുറം എടപ്പാളില്‍ കെഎസ്‌ആർടിസി ബസ് ബൈക്കിലിടിച്ചാണ് അപകടം നടന്നത്. ബൈക്ക് യാത്രികനായ ആലൂർ സ്വദേശി ഷിനു (22) മരിക്കുകയും കൂടെയുണ്ടായിരുന്ന കൂട്ടുകാരന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.