video
play-sharp-fill

ലഹരി മരുന്നു വാങ്ങാൻ പണം കണ്ടെത്താനായി ഓട്ടോമൊബൈൽ വർക്ക് ഷോപ്പിൽ മോഷണം; 11000 രൂപയുടെ ബാറ്ററികൾ മോഷ്ടിച്ച രണ്ടുപേർ കിടങ്ങൂർ പോലീസിന്റെ പിടിയിൽ, പ്രതികളിൽ ഒരാൾ ലഹരിമരുന്നു കേസുകളിലെ പ്രതി

ലഹരി മരുന്നു വാങ്ങാൻ പണം കണ്ടെത്താനായി ഓട്ടോമൊബൈൽ വർക്ക് ഷോപ്പിൽ മോഷണം; 11000 രൂപയുടെ ബാറ്ററികൾ മോഷ്ടിച്ച രണ്ടുപേർ കിടങ്ങൂർ പോലീസിന്റെ പിടിയിൽ, പ്രതികളിൽ ഒരാൾ ലഹരിമരുന്നു കേസുകളിലെ പ്രതി

Spread the love

കിടങ്ങൂർ: കിടങ്ങൂർ ബിഎസ്എൻഎൽ ഓഫീസിനടുത്തുള്ള പ്രോംറ്റ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് എന്ന സ്ഥാപനത്തിൽ മോഷണം നടത്തിയ കേസിൽ രണ്ടുപേർ പിടിയിൽ.

കിടങ്ങൂർ മുശാരത്ത് വീട്ടിൽ അനന്ദു മുരുകൻ (23), കിടങ്ങൂർ കിഴക്കേടത്ത് വീട്ടിൽ അർജുൻ മനോജ് (20) എന്നിവരെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റു ചെയ്തത്.

11000 രൂപയുടെ ബാറ്ററിയാണ് പ്രതികൾ കടയിൽ നിന്നും മോഷ്ടിച്ചത്. അനന്ദു മുരുകൻ വിവിധ കഞ്ചാവു കേസുകളിൽ പ്രതിയാണ്. ലഹരി മരുന്നു വാങ്ങുന്നതിനു പണം കണ്ടെത്തുന്നതിനാണ് പ്രതികൾ മോഷണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിടങ്ങൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ സതികുമാർ, എസ്ഐ കുര്യൻ മാത്യൂ, എസ്ഐ ജസ്റ്റിൻ എസ് മണ്ഡപം, എസ്ഐ സുധീർ കുമാർ എസ്, സിപിഒമാരായ അരുൺ, ജോസ്, സുധീഷ്, സന്തോഷ് എന്നിവരുടെ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.