സഹോദരങ്ങൾക്കൊപ്പം കളിക്കുന്നതിനിടെ റെയിൽവേ ട്രാക്കിലേക്ക് പോയി; വർക്കലയിൽ ട്രെയിന്‍തട്ടി രണ്ടുവയസുകാരി മരിച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വർക്കലയിൽ രണ്ടുവയസുകാരി ട്രെയിൻ തട്ടി മരിച്ചു.ഇടവ പാറയിൽ കണ്ണമ്മൂട് എ കെ ജി വിലാസത്തിൽ ഇസൂസി – അബ്ദുൽ അസീസ് ദമ്പതികളുടെ ഇളയമകൾ സോഹ്‌റിൻ ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് 5. 30 ഓടെയാണ് അപകടം.റെയിൽവേ ട്രാക്കിന് സമീപത്തായിരുന്നു കുട്ടിയുടെ വീട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട്ടിൽ സഹോദരങ്ങൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി . വീടിന് മുന്നിലെ റെയിൽവേ ട്രാക്കിലേക്ക് പോകുകയായിരുന്നു. കുട്ടി ട്രാക്കിലേക്ക് പോകുന്നത് ആരും കണ്ടിരുന്നില്ല.
അപകടം നടന്ന് ആളുകള്‍ ഓടിയെത്തിയെങ്കിലും കുട്ടിയെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. മകനെ കാണാത്തത് കൊണ്ട് ട്രാക്കിലെ ആള്‍ക്കൂട്ടം കണ്ട് മാതാവ് ഓടി എത്തുമ്പോഴാണ് സോഹ്‌റിനെ തിരിച്ചറിയുന്നത്. വിവരമറിഞ്ഞ് അയിരൂർ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Third Eye News Live
0
Tags :