പൊങ്കൽ ആഘോഷിക്കാൻ അമ്മ വീട്ടിലെത്തി; കളിക്കുന്നതിനിടെ പുഴയിൽ വീണു രണ്ടര വയസുകാരൻ മരിച്ചു

Spread the love

സ്വന്തം ലേഖകൻ

തൊടുപുഴ: രാജകുമാരിയിൽ കളിക്കുന്നതിനിടെ പുഴയിൽ വീണു രണ്ടര വയസ്സുകാരൻ മുങ്ങി മരിച്ചു. തേനി സ്വദേശികളായ കണ്ണൻ- ഭുവനേശ്വരി ദമ്പതികളുടെ ഇളയ മകൻ മിത്രൻ ആണ് മരിച്ചത്. പൊങ്കൽ ആഘോഷിക്കാൻ അമ്മ ഭുവനേശ്വരിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു അപകടം.

ഉച്ചയ്‌ക്ക് 2.45ഓടെയാണ് അപകടം. സഹോദരനൊപ്പം പന്നിയാർ പുഴയ്‌ക്കരികിലെത്തിയ മിത്രൻ പുഴയിൽ ഇറങ്ങിയ വിവരം അമ്മ ഭുവനേശ്വരിയോടു പറയാനായി സഹോദരൻ വീട്ടിലേക്ക് ഓടിയതിന് പിന്നാലെ ഒഴുക്കിൽ പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാരും നെടുങ്കണ്ടം ഫയർഫോഴ്സും ചേർന്ന് നടത്തിയ പരിശോധനയിൽ വീടിന്റെ 100 മീറ്റർ അകലെ പുഴയിലുള്ള മരക്കുറ്റിയിൽ തങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തി. ഉടൻതന്നെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മിത്രന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.