
സെവൻഅപ്പ് ആണെന്ന് കരുതി മണ്ണെണ്ണ കുടിച്ചു ; ചികിത്സയില്‍ കഴിയവേ രണ്ടുവയസുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം: സെവൻഅപ്പ് കുപ്പി കണ്ട് അതില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ കുടിച്ച രണ്ടുവയസുകാരൻ ചികിത്സയില്‍ കഴിയവേ മരിച്ചു.
വീട്ടുകാർ പതിവായി കുട്ടിക്ക് സെവനപ്പ് വാങ്ങി കൊടുക്കാറുണ്ടായിരുന്നു. എന്നാല്‍ മണ്ണെണ്ണ സൂക്ഷിച്ചിരുന്ന കുപ്പി കണ്ട് സെവൻഅപ്പാണന്ന് കരുതി കുട്ടി എടുത്ത് കുടിക്കുകയായിരുന്നു. കേരള-തമിഴ്നാട് അതിർത്തിയായ കുന്നത്തുകാല്‍ ചെറിയകൊല്ല ദേവിയോട് പനച്ചക്കാല വീട്ടില്‍ അനില്‍- അരുണ ദമ്ബതികളുടെ മകന്‍ ആരോണാണ് മരണപ്പെട്ടത്.
കൂലിപ്പണിക്കാരനായ പിതാവ് അനില്‍ രണ്ടുവര്‍ഷം മുമ്ബ് മാവില്‍ നിന്ന് വീണ് നട്ടെല്ലിന് ക്ഷതമേറ്റ് വീട്ടില്‍ കിടപ്പിലാണ്. അമ്മയും വീട്ടിലുണ്ടായിരുന്നു. അടുക്കളയുടെ സമീപത്ത് കിടന്ന കസേരയെ നീക്കി അലമാരയ്ക്ക് താഴെയെത്തിച്ച് അതില്‍ കയറിയാണ് കുഞ്ഞ് അലമാരയില്‍ കരുതിയിരുന്ന മണ്ണെണ്ണ എടുത്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുപ്പിയിലുണ്ടായിരുന്ന മണ്ണെണ്ണ പകുതി കുടിച്ച ഉടന്‍ അലറി കരഞ്ഞ ആരോണിനെ ഉടന്‍തന്നെ കാരക്കോണം മെഡിക്കല്‍ കോളജിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എത്തിച്ച് ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തമിഴ്നാട് പളുഗല്‍ പോലീസ് മേല്‍നടപടി സ്വീകരിച്ചു.