ദേശീയപാത നിർമ്മാണത്തിനിടെ അടിമാലിയിൽ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾക്ക് പരിക്ക്

Spread the love

ഇടുക്കി :  അടിമാലി -കൊച്ചി ധനൂഷ്കോടി ദേശീയപാതയിൽ പതിനാലാം മൈലിൽ മണ്ണിടിഞ്ഞ് വീണ് അപകടം.

video
play-sharp-fill

ദേശീയപാതയുടെ വീതി കൂട്ടുന്നതിൻ്റെ ഭാഗമായി സൈഡ് കോൺക്രീറ്റ് മതിൽ നിർമ്മിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

അപകടത്തിൽ രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു. ഇവരെ സമയോചിതമായ ഇടപെടലിലൂടെ തൊഴിലാളികൾ ചേർന്ന് പുറത്ത് എടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. പ്രദേശത്ത് ശക്തമായ മഴ ഉണ്ടായിരുന്നു. ഇതാണ് മണ്ണിടിച്ചിലിന് കാരണമായത്.