
തൃശൂർ: ഒല്ലൂരിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് കാൽനട യാത്രക്കാരായ രണ്ട് സ്ത്രീകൾ മരിച്ചു. ചീയാരം സ്വദേശികളായ ഏൽസി(72), മേരി(73) എന്നിവരാണ് മരിച്ചത്.
പള്ളിയിലേക്ക് പോകാൻ എത്തിയ ഇവർ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവെ ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.


