ഇത് പടവെട്ടി നേടിയ ചരിത്രം..! തെലങ്കാനയില്‍ രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍ ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ സേവനമാരംഭിച്ചു
സ്വന്തം ലേഖകന്‍
ഹൈദരബാദ്: സ്വന്തം ജീവിതം കൊണ്ട് ചരിത്രമെഴുതിയിരിക്കുകയാണ് തെലങ്കാനയിലെ രണ്ട് ഡോക്ടര്‍മാര്‍. പ്രാചി റാത്തോഡ്, റൂത്ത് ജോണ്‍ പോള്‍ എന്നിവര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറിയതാണ് രാജ്യമൊട്ടാകെ ആഘോഷമാക്കുന്നത്. രണ്ട് ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറുന്നത് വലിയ കാര്യമാണോയെന്ന് ചോദിക്കാന്‍ വരട്ടെ, ഇരുവരും ട്രാന്‍സ്‌ജെന്‍ഡര്‍ ഡോക്ടര്‍മാരാണ്, അതുകൊണ്ട് തന്നെ നേട്ടത്തിന് പകിട്ടും കൂടും. സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒസ്മാനിയ ജനറല്‍ ഹോസ്പിറ്റലില്‍ മെഡിക്കല്‍ ഓഫീസര്‍മാരായാണ് ഇരുവരും സേവനമാരംഭിച്ചിരിക്കുന്നത്.
”സൂപ്രണ്ടിനോടും അധ്യാപകരോടും ഞാന്‍ നന്ദി പറയുന്നു എന്നെ ഇവിടെ വരെ എത്താന്‍ സഹായിച്ചത് അവരുടെ പിന്തുണയാണ്” എന്ന് റൂത്ത് പറഞ്ഞു. എന്റെ കുട്ടിക്കാലം മുതല്‍ ഞാന്‍ ഒരുപാട് അനുഭവിച്ചു. ഒരു ഡോക്ടറാകണമെന്ന സ്വപ്നം എന്നെക്കൊണ്ട് കഠിനാധ്വാനം ചെയ്യിപ്പിച്ചു. സമൂഹത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമെല്ലാം ഒരുപാട് അപമാനങ്ങള്‍ എനിക്ക് ഏറ്റുവാങ്ങേണ്ടി വന്നു. എങ്കിലും, ഞാനെന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ” ഡോ. റൂത്ത് ജോണ്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2015 -ല്‍ അദിലാബാദിലെ ഒരു മെഡിക്കല്‍ കോളേജില്‍ നിന്നുമാണ് പ്രാചി റാത്തോഡ് എംബിബിഎസ് പൂര്‍ത്തിയാക്കിയത്. എന്നാല്‍, എത്രയൊക്കെ തന്നെ നേട്ടങ്ങളുണ്ടാക്കിയാലും സാമൂഹികമായ അപമാനിക്കലുകളും വിവേചനവും ഒരിക്കലും അവസാനിക്കുന്നില്ല എന്ന് പ്രാചി പ്രതികരിച്ചു.