
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മാരക ലഹരി മരുന്നായ എംഡിഎംഎയുമായി കഴക്കൂട്ടം കഠിനംകുളത്ത് രണ്ടുപേര്‍ പിടിയില്‍. ശിവപ്രസാദ്, സുഹൃത്ത് അജ്മല്‍ എന്നിവരാണ് പിടിയിലായത്.
മുന്‍ എസ്എഫ്ഐ സംസ്ഥാന സമിതി അംഗമാണ് പിടിയിലായ ശിവപ്രസാദ്. രഹസ്യവിവരത്തെത്തുടര്‍ന്ന് ഇരുവരേയും പിന്തുടര്ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. വെഞ്ഞാറമൂട് സ്വദേശിയ അജ്മല്‍ ശിവപ്രസാദിന്റെ സുഹൃത്താണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഠിനംകുളം തോണിക്കടവിന് സമീപത്ത് വച്ചായിരുന്നു ഇരുവരേയും കസ്റ്റഡിയില്‍ എടുത്തത്. വാഹനം തടഞ്ഞ് നിര്‍ത്തി പരിശോധിക്കുന്നതിനിടെ ശിവപ്രസാദ് ഇറങ്ങിയോടുകയായിരുന്നു.
അജ്മലിനെ പരിശോധിച്ചപ്പോള്‍ ഇയാളുടെ ഷൂസില്‍ നിന്നും എംഡിഎംഎ കണ്ടെത്തുകയായിരുന്നു. കാറിലാണ് ഇരുവരും എത്തിയത്.