
ഇരിട്ടി: വിവാഹമുറപ്പിച്ച സുഹൃത്തിന്റെ വീട്ടിൽ വിരുന്നെത്തിയ രണ്ട് കോളേജ് വിദ്യാർത്ഥിനികളെ പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായി.
ഇരിട്ടിക്കടുത്ത പടിയൂർ പൂവംകടവിലാണ് സംഭവം. ഇരിക്കൂർ കല്യാട് സിബ്ഗ കോളേജിലെ വിദ്യാർത്ഥിനികളായ സൂര്യ, ശഹർബാന എന്നിവരാണ് ഒഴുക്കിൽപെട്ടത്.
പുഴക്കരയിൽ കാഴ്ചകാണാനെത്തിയപ്പോൾ ഒരാൾ കാൽവഴുതി പുഴയിൽ വീഴുകയായിരുന്നു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമത്തെയാളും ഒഴുക്കിൽപെട്ടത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരിട്ടിയിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘവും നാട്ടുകാരും പരിശോധന നടത്തുകയാണ്. ഇരിക്കൂർ പോലീസും സഥലത്തെത്തിയിട്ടുണ്ട്.