മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി ; പാലാ അഗ്നിരക്ഷാസേനയും പൊലീസും തിരച്ചിൽ തുടരുന്നു ; ഒഴുക്കിൽപ്പെട്ടത് ഭരണങ്ങാനം അസീസ്സിയില്‍ ജർമൻ ഭാഷ പഠിക്കാനെത്തിയ വിദ്യാർഥികൾ

Spread the love

കോട്ടയം: പാലാ ഭരണങ്ങാനം ഭാഗത്ത് മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി.

പാലാ അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചു. ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം.

അടിമാലി, മുണ്ടക്കയം സ്വദേശികളായ അമല്‍ കെ. ജോമോൻ, ആല്‍ബിൻ ജോസഫ് എന്നിവരെയാണ് കാണാതായത്. ഭരണങ്ങാനം വിലങ്ങുപാറ പാലത്തിനടിയിലെ കുളിക്കടവില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് ഇരുവരും ഒഴുക്കില്‍പ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭരണങ്ങാനം അസീസ്സിയില്‍ ജർമൻ ഭാഷ പഠിക്കാനെത്തിയ വിദ്യാർഥികളാണിവർ. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തെരച്ചില്‍ നടത്തുകയാണ്.