മംഗളൂരു റിഫൈനറി ആൻഡ് പെട്രോൾ കെമിക്കൽ ലിമിറ്റഡിൽ വിഷവാതക ചോർച്ച ; മലയാളി ഉൾപ്പെടെ രണ്ട് പേർ മരിച്ചു

Spread the love

മംഗളൂരു : വിഷവാതകം ചോർന്ന് മലയാളി ഉൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം.മംഗളുരു റിഫൈനറി ആൻഡ് പെട്രോൾ കെമിക്കൽ ലിമിറ്റഡിലാണ് അപകടമുണ്ടായത്.

കോഴിക്കോട് സ്വദേശി ബിജിൽ പ്രസാദ്, പ്രയാഗ് രാജ് സ്വദേശി ദീപ്ചന്ദ്ര എന്നിവരാണ് മരിച്ചത്.

ഇരുവരെയും ഇന്ന് രാവിലെ എം ആർ പി എൽ ടാങ്ക് പ്ലാറ്റ്ഫോമിന് മുകളിൽ  ബോധരഹിതരായ നിലയിൽ കണ്ടെത്തുകയായിരുന്നു. വാതക ചോർച്ച അടച്ചെന്ന് അധികൃതർ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group