അട്ടപ്പാടിയിൽ ഷോക്കേറ്റ് രണ്ടുപേർക്ക് ദാരുണാന്ത്യം;അറ്റകുറ്റപ്പണികൾ നടത്തിയ പൈപ്പിൽ നിന്നും ഷോക്കേറ്റതാവാമെന്ന് നിഗമനം
സ്വന്തം ലേഖകൻ
വയനാട്: അട്ടപ്പാടിയിൽ പൈപ്പ് നന്നാക്കുന്നതിനിടെ രണ്ട് പേർ ഷോക്കേറ്റ് മരിച്ചു. മഞ്ചിക്കണ്ടി മാത്യു, ചെർപ്പുളശ്ശേരി സ്വദേശി രാജു എന്നിവരാണ് മരിച്ചത്.
വീടിന്റെ പിന്നിലുള്ള ഭാഗത്താണ്
ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി പത്തരക്ക് ഇരുവരും പറമ്പിനോട് ചേർന്ന് വെള്ളം വരുന്ന പൈപ്പിൽ ചില അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. ഇതിനിടെ ഷോക്കേറ്റതാകാമെന്നാണ് നിഗമനം.
ഇന്നലെ രാത്രി പത്തരവരെ ഇവർക്കൊപ്പം മറ്റ് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് ഇവർ അറ്റകുറ്റപ്പണികൾക്കായി പോയതെന്നാണ് കരുതുന്നത്. ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഗളി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ഇപ്പോൾ സ്വീകരിച്ചു വരികയാണ്. പ്രാഥമികമായി മറ്റ് ദുരൂഹതകളൊന്നും സംഭവത്തിലില്ല എന്നാണ് അഗളി ഡിവൈഎസ്പി അറിയിച്ചിരിക്കുന്നത്.
Third Eye News Live
0
Tags :