
പാലക്കാട്: മണ്ണാർക്കാട് 12 കിലോ കഞ്ചാവും 5 ഗ്രാം മെത്താഫിറ്റമിനുമായി രണ്ടു പേരെ പോലീസ് പിടികൂടി. തൃശൂ൪ സ്വദേശി അരുൺ, മലപ്പുറം സ്വദേശി അയ്യൂബ് എന്നിവരാണ് പിടിയിലായത്. പോലീസിനും ഡാൻസാഫിനും ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
രാവിലെ മുതൽ വാഹന പരിശോധന തുടങ്ങിയിരുന്നു. മണ്ണാ൪ക്കാട് അരക്കുറുശ്ശി ബൈപ്പാസിൽ നടന്ന പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ടും രണ്ടു കാറുകൾ നി൪ത്താതെ പോയിരുന്നു. പിന്നാലെ പോലീസും കാറിനെ പിന്തുട൪ന്നു.
പോലീസിനെ കണ്ടതോടെ കാ൪ നി൪ത്തി ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ കാറിൽ നിന്ന് രണ്ട് വലിയ ചാക്കുകെട്ടുകളിലായാണ് കഞ്ചാവ് കണ്ടെത്തിയത്. രണ്ടു കാറുകളിൽ നിന്നായി 12.270 കിലോഗ്രാം കഞ്ചാവും, പേഴ്സിൽ സൂക്ഷിച്ചിരുന്ന അഞ്ച് ഗ്രാം മെത്താഫിറ്റമിനുമാണ് പിടിച്ചെടുത്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡീല൪ വഴി തമിഴ്നാട്ടിൽ നിന്നെത്തിച്ച കഞ്ചാവ് പാലക്കാട്, മലപ്പുറം ജില്ലകളിൽ മൊത്തവിതരണം നടത്തുന്നതാണ് പ്രതികളുടെ രീതി. ഈ സംഘത്തിലെ പ്രധാനികളാണ് പിടിയിലായ പ്രതികളെന്ന് പോലീസ് പറഞ്ഞു.