video
play-sharp-fill

ആക്രി കച്ചവടത്തിന്റെ മറവിൽ കെ.എസ്.ഇ.ബിയുടെ ട്രാൻസ്‌ഫോർമർ മോഷ്ടിച്ചു ; തമിഴ്നാട് സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ

ആക്രി കച്ചവടത്തിന്റെ മറവിൽ കെ.എസ്.ഇ.ബിയുടെ ട്രാൻസ്‌ഫോർമർ മോഷ്ടിച്ചു ; തമിഴ്നാട് സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

കാസർകോട് : ആക്രി കച്ചവടത്തിന്റെ മറവിൽ മോഷണം നടത്തുന്ന രണ്ട് തമിഴ്നാട് സ്വദേശികൾ പോലീസ് പിടിയിൽ. തമിഴ്നാട് കടലൂർ സ്വദേശി മണികണ്ഠൻ(31), തെങ്കാശി സ്വദേശി പുഷ്പരാജ്(43) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

ഫെബ്രുവരി 28ന് മലയോര ഹൈവേക്കുവേണ്ടി അരിയിരിത്തിയിൽ പുതുതായി സ്ഥാപിക്കാൻ സൂക്ഷിച്ചിരുന്ന ട്രാൻസ്ഫോമർ ഈ സംഘം മോഷ്ടിച്ചിരുന്നു. ബുധനാഴ്ച രാവിലെയാണ് മോഷണം പോയ വിവരം കെഎസ്ഇബി അധികൃതർ അറിയുന്നത്. തുടർന്ന് നല്ലോമ്പുഴ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനിയർ ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ പെരിങ്ങാം പോലീസ് ബുധനാഴ്ച പുലർച്ചെ രണ്ടുപേരെ സംശയാസ്പദമായ സാഹചര്യത്തിൽ തടഞ്ഞു വച്ചതായി വിവരം ലഭിച്ചിരുന്നു. തുടർന്ന് ചിറ്റാരിക്കാൽ പോലീസ് എത്തി വിശദമായി ചോദ്യം ചെയ്തതോടെ ട്രാൻസ്ഫോമർ മോഷ്ടിച്ച ആൾക്കാരെന്ന് കണ്ടെത്തി.

ഇവർ ട്രാൻസ്ഫോമർ കടത്തിയ ഗുഡ്സ് ഓട്ടോയും പോലീസ് കസ്റ്റഡിയിൽ എടുത്തു. കേസെടുത്തു ശേഷം മണിക്കൂറുകൾക്കുള്ളിൽ ആണ് പ്രതികൾ വലയിലായത്. പ്രതികൾ വർഷങ്ങളായി നീലേശ്വരം പള്ളിക്കര കേന്ദ്രീകരിച്ച് ആക്രി കച്ചവടം നടത്തുന്നവരാണ്. ഇവർക്ക് നേരത്തെയും മോഷണ ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.