video
play-sharp-fill
വൻതോതിൽ കഞ്ചാവ് കടത്തുന്നുവെന്ന വിവരത്തെ തുടർന്ന് പരിശോധന; കണ്ടെത്തിയത് ഏഴ് കിലോ കഞ്ചാവ്; ഒഡിഷയിൽ നേരിട്ട് പോയി കഞ്ചാവ് വാങ്ങി നാട്ടിലെത്തിച്ച് വിൽപ്പന നടത്തുന്ന രണ്ട്  യുവാക്കൾ അറസ്റ്റിൽ

വൻതോതിൽ കഞ്ചാവ് കടത്തുന്നുവെന്ന വിവരത്തെ തുടർന്ന് പരിശോധന; കണ്ടെത്തിയത് ഏഴ് കിലോ കഞ്ചാവ്; ഒഡിഷയിൽ നേരിട്ട് പോയി കഞ്ചാവ് വാങ്ങി നാട്ടിലെത്തിച്ച് വിൽപ്പന നടത്തുന്ന രണ്ട് യുവാക്കൾ അറസ്റ്റിൽ

ചേർത്തല: ഏഴ് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. അരൂർ, ചന്തിരൂർ സ്വദേശികളായ വിനോദ് (28), സഞ്ജു (27) എന്നിവരെ അർത്തുങ്കൽ പോലീസ് അറസ്റ്റ് ചെയ്തു. അർത്തുങ്കൽ ഫിഷ് ലാന്റിംഗ് സെന്ററിന് സമീപത്ത് നിന്നാണ് കഞ്ചാവുമായി യുവാക്കൾ പിടിയിലായത്.

ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെ സഹായത്തോടെയായിരുന്നു പോലീസിന്റെ നീക്കം. റോഡു മാർ​ഗം വൻതോതിൽ കഞ്ചാവ് കടത്തുന്നുവെന്ന വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.

സിഐ പി.ജി. മധു, എസ്ഐ സജീവ്, ജിഎസ്ഐ ബിജു. എഎസ്ഐ ബെന്നി എസ്‍പിഓമാരായ ബൈജു, സേവ്യർ, സിപിഒ മനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികുടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ ഒഡിഷയിൽ നേരിട്ട് പോയി കഞ്ചാവ് വാങ്ങിയാണ് ചേർത്തല, ആലപ്പുഴ, അർത്തുങ്കൽ എന്നി ഭാഗങ്ങളിൽ കച്ചവടം നടത്തിയിരുന്നത്. ഒന്നോ രണ്ടോ മാസം കുടുമ്പോൾ ഒഡിഷയിൽ പോയി കഞ്ചാവ് വാങ്ങി വിൽപ്പന നടത്തി വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.