video
play-sharp-fill

കൺസ്ട്രക്ഷൻ ജോലി നടക്കുന്ന സ്ഥലത്തെ ഹിറ്റാച്ചിയിൽ നിന്നും ഡീസൽ മോഷ്ടിച്ച കേസിൽ രണ്ടുപേരെ വെള്ളൂർ പൊലീസ് അറസ്റ്റ് ചെയ്തു

കൺസ്ട്രക്ഷൻ ജോലി നടക്കുന്ന സ്ഥലത്തെ ഹിറ്റാച്ചിയിൽ നിന്നും ഡീസൽ മോഷ്ടിച്ച കേസിൽ രണ്ടുപേരെ വെള്ളൂർ പൊലീസ് അറസ്റ്റ് ചെയ്തു

Spread the love

സ്വന്തം ലേഖകൻ

വെള്ളൂർ : കൺസ്ട്രക്ഷൻ ജോലി നടക്കുന്ന സ്ഥലത്തെ ഹിറ്റാച്ചിയിൽ നിന്നും ഡീസൽ മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചവറ ചെറുശ്ശേരി ഭാഗത്ത് ഷെബിൻ ഡെയിൽ വീട്ടിൽ ആൽബിൻ ഐസക്ക് (42), വെള്ളൂർ ഇറുമ്പയം കുളത്തുങ്കൽ ഭാഗത്ത് കല്ലുവേലിപ്പറമ്പിൽ വീട്ടിൽ അജിത്ത് (29) എന്നിവരെയാണ് വെള്ളൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടു മണിയോടുകൂടി വെള്ളൂർ ഇറുമ്പയം കല്ലുവേലി ഭാഗത്ത് കൺസ്ട്രക്ഷൻ ജോലി നടന്നിരുന്ന സ്ഥലത്ത് കിടന്നിരുന്ന കൺസ്ട്രക്ഷൻ കമ്പനിയുടെ ഹിറ്റാച്ചിയിൽ നിന്നും 40 ലിറ്റർ ഡീസൽ രണ്ട് കന്നാസുകളിലായി ഹോസ് ഉപയോഗിച്ച് മോഷ്ടിച്ചെടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടർന്ന് വെള്ളൂര്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. വെള്ളൂർ സ്റ്റേഷൻ എസ്.ഐ സജീഷ് ടി.സി , സി.പി.ഒ മാരായ ഹരീഷ് പി.എം, ശ്യാം കുമാർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാണ്ട് ചെയ്തു.